ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്തും മുന്‍ അംഗം അജികുമാറും ഗൂഢാലോചന നടത്തിയതിന് വ്യക്തമായ തെളിവുകളുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) കണ്ടെത്തല്‍.
ഔദ്യോഗിക കൃത്യനിര്‍വഹണം ബോധപൂര്‍വം വിസ്മരിച്ച് ഗുരുതര വീഴ്ച വരുത്തിയെന്നാണ് എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. സ്വര്‍ണപ്പാളികള്‍ അറ്റകുറ്റപ്പണികള്‍ക്കായി മാറ്റുന്നതിന്റെ ഭാഗമായി വ്യാജ കരാറുകള്‍ നിര്‍മ്മിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ശബരിമലയിലെ സ്വര്‍ണം തുടര്‍ച്ചയായി നഷ്ടപ്പെടുന്ന രീതിയിലുള്ള നടപടികളാണ് ഇരുവരുടെയും ഭാഗത്തുനിന്നും ഉണ്ടായത്. കൂടാതെ, തിരുവാഭരണ കമ്മീഷണര്‍ റെജിലാലിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്.
2025ല്‍ ദ്വാരാപാലക ശില്പങ്ങള് ചെന്നൈയിലേക്ക് കൊണ്ടുപോയതുമായി ബന്ധപ്പെട്ട കേസിലാണ് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്.
പ്രശാന്തിനെ പ്രതി ചേര്‍ത്തിട്ടുള്ളത്. ഈ കേസില്‍ മുരാരി ബാബു ഒന്നാം പ്രതിയും, ഉണ്ണികൃഷ്ണന് പോറ്റി രണ്ടാം പ്രതിയും, പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയുമാണ്.
അജി കുമാര്‍ അഞ്ചാം പ്രതിയും കണ്ഠരര് രാജീവര് ആറാം പ്രതിയുമായാണ് പട്ടികയിലുള്ളത്. പി.എസ്.
പ്രശാന്തിനെതിരെ ഗൂഢാലോചന തെളിയിക്കുന്ന പ്രബലമായ തെളിവുകളുണ്ടെന്ന് നേരത്തെ ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച ആധാരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികളായ ഏഴുപേരുടെയും പങ്ക് സംശയരഹിതമായി തെളിഞ്ഞതായി എസ്ഐടി വ്യക്തമാക്കിയിട്ടുണ്ട്.
മുന്‍കൂട്ടി തയ്യാറാക്കിയ ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിച്ചത്. ഇവര്‍ നടത്തിയ കൃത്യങ്ങള്‍ വിശ്വാസവഞ്ചന, രേഖകള്‍ വ്യാജമായി ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരിധിയില്‍ വരുന്നതാണെന്നും എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

