ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം പൂർണ്ണമായും തകർന്നിരിക്കുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രാജ്യത്ത് 152 ചോദ്യപേപ്പർ ചോർച്ചകളാണ് റിപ്പോർട്ട് ചെയ്തത്.
എന്നാൽ ഇതിൽ ഒരാളെപ്പോലും ഇതുവരെ ശിക്ഷിക്കാൻ അധികാരികൾക്കായിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായി രാഹുൽ ഗാന്ധി ആവർത്തിച്ചു. വിദ്യാർത്ഥികൾക്ക് നേരെ അതിക്രമം അഴിച്ചുവിട്ടവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ വിദ്യാർത്ഥികളോട് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കറുത്ത ബാഡ്ജ് ധരിച്ചാണ് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിനെത്തിയത്. ഡൽഹി പൊലീസ് വിദ്യാർത്ഥികളെ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ അദ്ദേഹം മാധ്യമങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിച്ചു.
വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്നും രാജ്യത്തിന്റെ ഭാവിയാണെന്നും അവരുടെ ഭാവി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. വിദ്യാർത്ഥികൾ എന്ത് തെറ്റാണ് ചെയ്തത്? ഒരു കുറ്റവും ചെയ്യാത്ത അവർ തങ്ങൾക്ക് ന്യായമായ വിദ്യാഭ്യാസം വേണമെന്നാണ് ആവശ്യപ്പെടുന്നത്.
ഇത് വളരെ ഗൗരവമേറിയ ഒരു പ്രശ്നമാണ്. നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായം ഇന്ന് പൂർണ്ണമായും തകർന്നിരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുട്ടികൾ തങ്ങളുടെ അവകാശങ്ങൾ മാത്രമാണ് ചോദിക്കുന്നത്. നല്ലൊരു വിദ്യാഭ്യാസ സംവിധാനമാണ് അവർ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന 152 ചോദ്യപേപ്പർ ചോർച്ചകൾ 7.5 കോടി കുട്ടികളെയാണ് നേരിട്ട് ബാധിച്ചത്. എന്നാൽ ഇതിൽ ആരെയും ശിക്ഷിച്ചിട്ടില്ല.
ഈ വിഷയത്തിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിസ്സംഗത നിറഞ്ഞതാണ്. ഇതാണ് യുവാക്കളെ തെരുവിൽ പ്രതിഷേധിക്കാൻ പ്രേരിപ്പിച്ചത്.
ഈ പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് മധ്യവർഗ, ദരിദ്ര കുടുംബങ്ങളെയാണ്. അവരുടെ കുട്ടികളാണ് ഇതിന്റെയെല്ലാം ഇരകൾ.
സർക്കാർ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല. രാജ്യത്ത് കൊള്ളയാണ് നടക്കുന്നത്.
നീറ്റ് (NEET) പരീക്ഷാ പഠനച്ചെലവ് 1.32 ലക്ഷം കോടി രൂപയാണ്. ഈ ഭീർന്ന തുക താങ്ങാൻ വിദ്യാർത്ഥികൾക്കോ അവരുടെ കുടുംബങ്ങൾക്കോ സാധിക്കുന്നില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

