സംവിധായകന് ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവ്’ സിനിമയുടെ ചിത്രീകരണ വേളയില്‍ താന്‍ മോശമായി പെരുമാറിയെന്നും സെറ്റില്‍ വെച്ച് 16 ഫോണുകള്‍ തല്ലിത്തകര്‍ത്തു എന്നും ഉള്ള ആരോപണങ്ങളില്‍ ശക്തമായ പ്രതികരണവുമായി നടന് ജോജു ജോര്‍ജ് രംഗത്ത്. പ്രമുഖ യൂട്യൂബ് ചാനലിലൂടെ സംവിധായകന് ശാന്തിവിള ദിനേശ് ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങള്‍ക്കാണ് നടന് മറുപടി നല്‍കിയത്.
ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കവെ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആരോപണങ്ങളെ പൂര്‍ണ്ണമായി തള്ളിക്കളഞ്ഞുകൊണ്ട് ജോജു ജോര്‍ജ് നടത്തിയ പ്രതികരണത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ: “16 ഫോണ്‍ തല്ലിപ്പൊളിച്ചുവെന്ന്.
ഞാന്‍ ആരാ 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍. 16 ഫോണ്‍ തല്ലിപ്പൊളിക്കാന്‍ 16 ദിവസം വേണ്ടേ? ഇതിലെ ഡാറ്റ മാറ്റണമെങ്കില്‍ത്തന്നെ സമയം വേണ്ടേ? ആകെ 10- 40 ദിവസമേ ഷൂട്ട് ഉണ്ടായിരുന്നുള്ളൂ.
ഒരു മര്യാദ വേണ്ടേ പറയുന്നതിനൊക്കെ. എനിക്ക് വരുന്ന പ്രൊഡ്യൂസേഴ്സിനെ മുടക്കുകയാണ്”, ജോജു ജോര്‍ജ് വ്യക്തമാക്കി.
ഇത്തരത്തിലുള്ള വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തന്റെ സിനിമ കരിയറിനെയും തന്നെ വിശ്വസിച്ച് പണം മുടക്കാന്‍ എത്തുന്ന നിര്‍മ്മാതാക്കളെയും എങ്ങനെയൊക്കെ ബാധിക്കുന്നു എന്നും അദ്ദേഹം തുറന്നുപറഞ്ഞു. “ഞാന്‍ ചെയ്ത കാര്യങ്ങള്‍ നിങ്ങള്‍ വാര്‍ത്തയാക്കിക്കോളൂ.
ദയവായി ഒരു കാര്യം വരുമ്പോള്‍ അതിന്റെ വസ്തുത മനസിലാക്കി പോസ്റ്റ് ചെയ്യൂ. ഇതൊക്കെ ചെയ്യുമ്പോള്‍ നമ്മളെ ബാധിക്കുകയാണ്”, ജോജു ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
“എന്നെ വിശ്വസിച്ച് പടം ചെയ്യാന്‍ വരുന്നവര്‍ക്ക് ഞാനൊരു പ്രശ്നക്കാരനാണെന്ന തോന്നല്‍ സൃഷ്ടിക്കുകയാണ്. എന്നെ വ്യക്തിഹത്യ ചെയ്യുകയാണ് ഇവര്‍.
ഞാനൊരു മോശം വ്യക്തിയാണ്. ഞാന്‍ ഭയങ്കര പ്രശ്നക്കാരനാണ് എന്ന പ്രതിച്ഛായ സൃഷ്ടിക്കുകയാണ്.
ഞാന്‍ ജോഷി സാറുമായിട്ട് മൂന്നാമത്തെ പടം ചെയ്യാന്‍ പോവുകയാണ്. ഞാന്‍ പ്രശ്നക്കാരനാണെങ്കില്‍ സാര്‍ ചെയ്യുമോ? മുന്‍പ് ചെയ്ത സംവിധായകരുടെയൊപ്പം തന്നെയാണ് ഞാന്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കുന്നത്.
അങ്ങനെയെങ്കില്‍ അവര്‍ എന്നെ വിളിക്കുമോ? ഞാന്‍ 31 വര്‍ഷമായി. 150 സിനിമകളോളം ഞാന്‍ അഭിനയിച്ചു.
11 സിനിമകള്‍ ഞാന്‍ നിര്‍മ്മിച്ചു. എന്റെ പണി പഠിച്ച്, മനസിലാക്കി ഞാന്‍ ചെയ്തുകൊണ്ടിരിക്കുകയാണ്.
ഒരു പിആര്‍ വര്‍ക്ക് ഒന്നും നടത്തിയല്ലല്ലോ ഞാന്‍ ഇവിടെ നില്‍ക്കുന്നത്. എന്റെ വര്‍ക്ക് കണ്ടിട്ട് ജനങ്ങള്‍ തരുന്ന പിന്തുണയില്‍ മാത്രമാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്.
ഇത് നിങ്ങളോട് സംസാരിക്കുന്നത് തന്നെ എന്റെ ഗതികേട് കൊണ്ടാണ്”, ജോജു ജോര്‍ജ് പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

