നഗരവാസികൾ ഏറെ നാളായി കാത്തിരുന്ന കെഎസ്ആർടിസി സിറ്റി ബസ് സർവീസ് ഉടൻ തന്നെ പ്രവർത്തനമാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനായുള്ള മിനി ബസ് ഇതിനോടകം തന്നെ എത്തിച്ചേർന്നിട്ടുണ്ട്.
സർവീസിനായുള്ള ഡ്രൈവറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.
പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നതിനാൽ ഈ സർവീസിൽ വനിതകൾക്ക് തികച്ചും സൗജന്യമായി യാത്ര ചെയ്യാൻ സാധിക്കും. മിനി ബസുകൾ ഉപയോഗിച്ച് നഗരപ്രദേശങ്ങളെ പരസ്പരം ബന്ധിപ്പിച്ചായിരിക്കും പ്രധാനമായും സർവീസുകൾ ക്രമീകരിക്കുന്നത്.
എംഎൽഎ രമേഷ് പിഷാരടിയുടെ പ്രത്യേക മുൻകൈയുടെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമാകുന്നത്. ജനങ്ങൾക്ക് നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നാണിത്.
പ്രധാന റൂട്ടുകൾ താഴെ പറയുന്നവയാണ്:
രാവിലെ സർവീസുകൾ ആരംഭിക്കുന്നത് പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ നിന്നാണ്. തുടർന്ന് മണപ്പുള്ളിക്കാവ്, മെഡിക്കൽ കോളജ്, സിവിൽ സ്റ്റേഷൻ, യാക്കര, ചടനാംകുറുശ്ശി, നൂറണി, ബിഗ്ബസാർ സ്കൂൾ, മേലാമുറി, മേഴ്സി കോളജ്, സ്റ്റേഡിയം ബസ് സ്റ്റാൻഡ് എന്നീ പ്രധാന ഭാഗങ്ങളെ ബന്ധിപ്പിച്ചാണ് രാവിലെ സർവീസ് നടക്കുക.
തുടർന്ന് ഒലവക്കോട്, പുതിയപാലം, മെഡിക്കൽ കോളജ് റൂട്ടിൽ വൈകിട്ട് 4.50 വരെ സർവീസുകൾ തുടർന്നു പോകും. വൈകിട്ട് കൃത്യം 5 മണിക്ക് ഗവ.
മെഡിക്കൽ കോളജിൽ നിന്ന് ആരംഭിച്ച് ഒലവക്കോട്, മുണ്ടൂർ വഴി കോങ്ങാട് വരെ ബസ് സർവീസ് നടത്തുന്നതാണ്. അതിനുശേഷം കോങ്ങാട്ടു നിന്ന് തിരിച്ച് ആരംഭിച്ച് മുണ്ടൂർ, ഒലവക്കോട് വഴി വീണ്ടും പാലക്കാട് കെഎസ്ആർടിസി സ്റ്റാൻഡിൽ സർവീസ് അവസാനിക്കും.
നിലവിൽ ഈ രീതിയിലാണ് റൂട്ടുകൾ സംബന്ധിച്ച് അന്തിമ ധാരണയായിട്ടുള്ളത്. സർവീസിന്റെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി വിലയിരുത്തി ആവശ്യാനുസരണം റൂട്ടുകളിൽ ഭാവിയിൽ ക്രമീകരണങ്ങൾ വരുത്തുന്നതാണ്.
ഔദ്യോഗിക ഉദ്ഘാടനത്തോടനുബന്ധിച്ച് സ്ഥിരമായ സമയക്രമവും ജനങ്ങളെ അറിയിക്കുന്നതായിരിക്കും. നഗരത്തിലെ കെഎസ്ആർടിസി, ടൗൺ സ്റ്റാൻഡ്, മുനിസിപ്പൽ സ്റ്റാൻഡ്, സ്റ്റേഡിയം സ്റ്റാന്റുകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചുകൊണ്ട് ഒരു സിറ്റി ബസ് സർവീസ് വേണമെന്നത് യാത്രക്കാരുടെ നിരന്തരമായ ആവശ്യമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

