തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് യുവതി ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തി മരിച്ചു. കുടവൂർ സ്വദേശി മനോജിന്റെ ഭാര്യ വിദ്യയാണ് ദാരുണമായി മരണപ്പെട്ടത്.
സംഭവം നടന്നത് ഇന്നലെ വൈകീട്ടാണ്. പനിയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യ, വീട്ടുകാരെ നിർബന്ധിച്ച് ഡിസ്ചാർജ് വാങ്ങി വീട്ടിലെത്തിയ ശേഷമാണ് കടുംകൈ ചെയ്തത്.
സ്കൂട്ടറിൽ ഒഴിക്കാനായി കരുതിവെച്ചിരുന്ന പെട്രോളാണ് ഇവർ ദേഹത്തേക്ക് ഒഴിച്ചത്. സാമ്പത്തിക ബാധ്യതകളാണ് ജീവനൊടുക്കാൻ കാര്ണമെതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തീ പടർന്ന ഉടൻ തന്നെ ഗുരുതര പരിക്കുകളോടെ യുവതിയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കല്ലമ്പലം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
*(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.)*
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

