കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായിരുന്ന വി എസ് അച്യുതാനന്ദന്റെ ഒന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ആലപ്പുഴ വലിയചുടുകാട്ടിൽ വിപുലമായ അനുസ്മരണ പരിപാടികൾ നടന്നു. സ്മൃതിമണ്ഡപത്തിൽ നടന്ന പുഷ്പാർച്ചനയിലും അനുസ്മരണ സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള ഉന്നത നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
വി എസ് അച്യുതാനന്ദന്റെ വേർപാടിന് ശേഷമുള്ള ഒരു വർഷം പാർട്ടിക്കും നാടിനും ഏറെ പ്രയാസകരമായിരുന്നുവെന്ന് പിണറായി വിജയൻ അനുസ്മരണ പ്രസംഗത്തിൽ വ്യക്തമാക്കി. “വി എസിന് പകരക്കാരനായി വി എസ് മാത്രമേയുള്ളൂവെന്നും, പാർട്ടിയെ കരുത്തുറ്റ പ്രസ്ഥാനമാക്കി മാറ്റാൻ അദ്ദേഹം നൽകിയ നേതൃത്വം നിർണായകമായിരുന്നുവെന്നും” അദ്ദേഹം ഓർമ്മിപ്പിച്ചു.
ഇറാൻ യുദ്ധസാഹചര്യമുൾപ്പെടെയുള്ള വിഷയങ്ങൾ സൃഷ്ടിക്കുന്ന അസ്വസ്ഥതകൾക്കിടയിലാണ് ഈ ഓർമ്മദിനം കടന്നുപോകുന്നത്. ദില്ലിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പരാമർശിച്ചുകൊണ്ട് കേന്ദ്ര സർക്കാരിനെതിരെ മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചു.
“ദില്ലിയിൽ ഉയർന്നുവന്ന പ്രതിഷേധങ്ങളെയും നിരാഹാര സമരങ്ങളെയും തുടക്കത്തിൽ ബി ജെ പി സർക്കാർ നിസ്സാരമായി കണ്ടുവെങ്കിലും, പ്രക്ഷോഭം കൂടുതൽ ശക്തമായതോടെ ഒടുവിൽ ചർച്ചയ്ക്ക് വഴങ്ങേണ്ടി വന്നുവെന്ന്” അദ്ദേഹം ചൂണ്ടിക്കാട്ടി. ആർ എസ് എസ് നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ ഭരണഘടനാ മൂല്യങ്ങളെ ഉൾക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും തെറ്റായ നയങ്ങളിലൂടെ രാജ്യത്തെ പിന്നോട്ട് നയിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാന ഭരണകൂടത്തിനെതിരെയും പിണറായി വിജയൻ ആഞ്ഞടിച്ചു. കേന്ദ്രത്തിന്റെ തെറ്റായ നിലപാടുകൾക്കെതിരെ പ്രതികരിക്കാൻ യുഡിഎഫ് സർക്കാർ മടിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
“കേന്ദ്രത്തിനെതിരെ അരയക്ഷരം മിണ്ടാൻ പോലും യു ഡി എഫ് തയ്യാറാകുന്നില്ലെന്ന്” വിമർശിച്ച അദ്ദേഹം, സി എ ജി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സാമ്പത്തിക സ്ഥിതിയെക്കുറിച്ച് യുഡിഎഫ് ഉയർത്തിയ വാദങ്ങൾ പൂർണ്ണമായും തകർന്നുവെന്നും കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

