

കുതിച്ചുയർന്ന് പാചകവാതക വില; പന്ത്രണ്ട് രൂപയ്ക്ക് ചായ കുടിക്കുന്ന കാലം പഴങ്കഥയാകുമോ?; വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി; കൂട്ടിയത് സിലിണ്ടറിന് 209 രൂപ; പാചക വാതക വില നിയന്ത്രണങ്ങൾ ഒന്നുമില്ലാതെ ഇങ്ങനെ കുതിക്കുമ്പോൾ ഹോട്ടൽ ഭക്ഷണവിലയിലും വർദ്ധനവ് ഉണ്ടാകുമോ? !!
സ്വന്തം ലേഖകൻ
ദില്ലി: വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി. സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില പ്രകാരം കൊച്ചിയിൽ 1747.50 രൂപയാണ് ഒരു സിലിണ്ടറിൻ്റെ വില. സെപ്തംബർ ഒന്നിന് വാണിജ്യ സിലിണ്ടർ വില 160 രൂപ കുറച്ചിരുന്നു. തുടർന്നാണ് വീണ്ടും വില കൂട്ടുന്നത്.
ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കഴിഞ്ഞ മാസം 200 രൂപ കുറച്ചിരുന്നു. ഇതോടെ ദില്ലിയിൽ സിലിണ്ടറിൻ്റെ വില 903 രൂപയായി കുറഞ്ഞിരുന്നു. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ദതിയിൽ ഉൾപ്പെട്ടവർക്ക് സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നതിനൊപ്പം പ്രഖ്യാപിച്ച ഇളവും ലഭിക്കുന്നുണ്ട്. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്കാണ് സിലിണ്ടർ ലഭിക്കുന്നത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കൊവിഡ് കാലത്ത് പാചക വാതക സബ്സിഡി സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിൻറെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയർന്നപ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറായത്. 33 കോടി പേർക്കാണ് പുതിയ പ്രഖ്യാപനത്തിൻറെ ഗുണം കിട്ടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]