കോഴിക്കോട് പാളയം പച്ചക്കറി മാർക്കറ്റിന് സമീപമുള്ള പുതിയ കോവിലകം പറമ്പിൽ താമസിച്ചിരുന്ന ബിജുവിനെ (38) അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ ബന്ധുവായ 22 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് മാങ്കാവ് കൊളങ്ങരപ്പീടിക സ്വദേശിയാണ് പിടിയിലായ യുവാവ്.
സംഭവത്തിന്റെ പശ്ചാത്തലം
ഞായറാഴ്ച പുലർച്ചെയാണ് ബിജുവിനെ രക്തം വാർന്ന നിലയിൽ മരിച്ചതായി കണ്ടെത്തിയത്. രാവിലെ പശുവിനെ കറക്കാൻ അമ്മ വിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വാതിൽ പുറത്തുനിന്ന് കുറ്റിയിട്ടതായി ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ 45 മുറിവുകൾ ഉണ്ടായിരുന്നതായും ഇതിൽ 18 എണ്ണം കഴുത്തിലാണെന്നും വ്യക്തമായിട്ടുണ്ട്.
മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നത്. ലഹരിമാഫിയ ബന്ധം തള്ളി പോലീസ്
നഗരമധ്യത്തിലെ ഈ കൊലപാതകത്തിന് പിന്നിൽ ലഹരിമാഫിയ സംഘമാണെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നു.
എന്നാൽ, ഇത്തരത്തിലുള്ള യാതൊരു പരാതികളും ബിജു പോലീസിന് നൽകിയിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർ എ.പി.ഷൗക്കത്തലി സ്ഥിരീകരിച്ചു. വ്യക്തിവൈരാഗ്യം കൊലപാതകത്തിലേക്ക്
തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് കണ്ടെത്തി.
മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന പ്രതിയെ ആശുപത്രിയിലേക്ക് മാറ്റാൻ ബിജു മുൻകൈ എടുത്ത് സഹായിച്ചിരുന്നു. ഇതിൽ യുവാവിനുണ്ടായിരുന്ന അതൃപ്തിയാണ് കൃത്യത്തിന് കാരണമെന്നാണ് വിവരം.
ബിജുവിന്റെ സംസ്കാര ചടങ്ങിലും പ്രതി പങ്കെടുത്തിരുന്നു. അപ്പോൾ കൈയിൽ മുറിവുകൾ ശ്രദ്ധയിൽപ്പെട്ട
പോലീസ് ഇയാളെ നിരീക്ഷിക്കുകയും തുടർന്ന് കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു. അന്വേഷണ സംഘം
പ്രതിയെ കസബ പോലീസ് ചോദ്യം ചെയ്തു വരികയാണ്.
ടൗൺ എസിപി കെ.വി. പ്രമോദൻ, മെഡിക്കൽ കോളജ് അസിസ്റ്റന്റ് കമ്മിഷണർ കെ.എം.
ബിജു, കസബ ഇൻസ്പെക്ടർ പി.ജെ. ജിമ്മി, എസ്ഐ നിമിൻ കെ.
ദിവാകരൻ എന്നിവരുൾപ്പെട്ട പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

