ദില്ലിയിൽ സിജെപി (CJP) നടത്തിയ സമരത്തിനിടെയുണ്ടായ സംഘർഷത്തിൽ 70 പേരെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷവുമായി ബന്ധപ്പെട്ട് പൊതുമുതൽ നശിപ്പിക്കൽ ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ 5 ഐപിഎസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ആകെ 118 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി അധികൃതർ വ്യക്തമാക്കി. പരിക്കേറ്റവരിൽ സ്പെഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.
കൂടാതെ, സമരക്കാർ 20 വാഹനങ്ങൾ നശിപ്പിച്ചതായും ഔദ്യോഗിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നേരത്തെ, ജന്തർമന്ദറിൽ പ്രവർത്തിച്ചിരുന്ന സമരപ്പന്തലിൽ നിന്ന് പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തിരുന്നു.
സോനം വാങ് ചുക്ക് അടക്കമുള്ളവർ പങ്കെടുത്ത സമരവേദി പോലീസ് പൊളിച്ചുമാറ്റുകയും ലാത്തിച്ചാർജും ടിയർ ഗ്യാസ് പ്രയോഗവും നടത്തുകയും ചെയ്തു. പ്രദേശത്ത് ദ്രുതകർമ സേനയെയും വിന്യസിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ വഷളായതോടെ, നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഘർഷം ഉടലെടുത്തു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിൽ സമരക്കാർ പാർലമെന്റിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും ബാരിക്കേഡുകൾ ഉപയോഗിച്ച് പോലീസ് അത് തടഞ്ഞു.
പാർലമെന്റ് മന്ദിരത്തിന് സമീപത്തും പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. അതേസമയം, രാത്രിയോടെ സമരക്കാർ വീണ്ടും പ്രതിഷേധ വേദിയിൽ തിരിച്ചെത്തി സമരം തുടരുകയാണ്.
പാർലമെന്റിലേക്ക് വീണ്ടും മാർച്ച് നടത്തുമെന്നും ഇത് സംബന്ധിച്ച തീരുമാനം ഉടൻ പ്രഖ്യാപിക്കുമെന്നും സിജെപി നേതൃത്വം അറിയിച്ചിട്ടുണ്ട്. സമരക്കാരെ എങ്ങനെ നേരിടണം എന്നത് സംബന്ധിച്ച് മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉന്നതതല ചർച്ചകൾ നടത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

