ഇറാൻ-യുഎസ് സംഘർഷങ്ങളും ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗത തടസ്സങ്ങളും ആഗോള സമ്പദ്വ്യവസ്ഥയെ ഗുരുതരമായി ബാധിക്കുന്നതിനിടെ, മേഖലയിൽ പുതിയ പ്രതിസന്ധിയുമായി യെമനിലെ ഹൂതി വിമതർ രംഗത്ത്. ചെങ്കടലിലൂടെയുള്ള സൗദി അറേബ്യൻ കപ്പലുകളെ തടയുമെന്ന ഹൂതികളുടെ പ്രഖ്യാപനം ആഗോള എണ്ണ വിതരണ ശൃംഖലയ്ക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്.
ഈ ജലപാത തടസ്സപ്പെട്ടാൽ ആഗോള വിപണിയിലേക്കുള്ള ഇന്ധന ലഭ്യതയിൽ 7% വരെ കുറവുണ്ടാകാൻ സാധ്യതയുണ്ട്. നിലവിൽ ഹോർമുസിലെ പ്രതിസന്ധിയെത്തുടർന്ന് ചെങ്കടൽ വഴിയാണ് ദശലക്ഷക്കണക്കിന് ബാരൽ ക്രൂഡോയിൽ ഏഷ്യൻ വിപണികളിലേക്ക് എത്തുന്നത്.
ഈ വിതരണം തടസ്സപ്പെട്ടാൽ അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഉയരാനും, അത് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് തിരിച്ചടിയാവാനും സാധ്യതയുണ്ട്. ഈ ഭീഷണികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സൗദി അറേബ്യയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
“The Foreign Ministry expresses the Kingdom of Saudi Arabia’s strongest condemnation of the allegations made by the so-called military spokesperson of the Houthi terrorist militia, who accused the Kingdom of besieging the brotherly Yemeni people and claimed the…” എന്ന പരാമർശം ഇതിന്റെ ഭാഗമാണ്. യെമനിലെ ജനങ്ങളുടെ വികസനത്തിനായി സൗദി നൽകുന്ന സഹായങ്ങളെയും, 2026-ന്റെ ആദ്യ പകുതിയിൽ മാത്രം ഭക്ഷ്യ-ഇന്ധന വസ്തുക്കളുമായി 300-ഓളം കപ്പലുകൾ യെമൻ തുറമുഖങ്ങളിൽ എത്തിയ വിവരവും മന്ത്രാലയം ചൂണ്ടിക്കാട്ടി.
2020-ലെ ഏഡൻ വിമാനത്താവള ആക്രമണം, 2022-ലെ എണ്ണ കയറ്റുമതി കേന്ദ്രത്തിലെ ആക്രമണം എന്നിവയടക്കം ഹൂതികളുടെ ഭീകരപ്രവർത്തനങ്ങളും മന്ത്രാലയം എടുത്തുപറഞ്ഞു. അതിനിടെ, ജോർദാനിൽ യുഎസ് സൈനികൻ കൊല്ലപ്പെട്ട
സംഭവത്തിൽ പ്രതികരിച്ച അമേരിക്കൻ പ്രസിഡന്റ് ട്രംപ്, ഇറാനെതിരെ കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകി. ഇനിയൊരു അമേരിക്കക്കാരൻ കൂടി കൊല്ലപ്പെട്ടാൽ അത് ‘ആ കളി തീക്കളി’യാകുമെന്നും ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഇതോടെ ബ്രെന്റ് ക്രൂഡ് ഓയിൽ വില വീണ്ടും 89 ഡോളറിലേക്ക് ഉയർന്നത് വിപണിയിലെ ആശങ്ക വർധിപ്പിക്കുന്നു. ഇതിനിടയിലാണ് റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടെന്ന വാർത്ത പുറത്തുവരുന്നത്.
യുക്രെയ്നിലെ ഒഡേസ്സ തുറമുഖത്തിന് സമീപം റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ ‘എംവി ഗോൾഡൻ ലിയോ’ എന്ന കപ്പലിലുണ്ടായിരുന്ന നാവികർക്കാണ് ജീവൻ നഷ്ടമായത്. മുംബൈ ആസ്ഥാനമായുള്ള കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കപ്പൽ.
വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. റഷ്യ-യുക്രെയ്ൻ യുദ്ധം തുടരുന്നത് ഇന്ധന വിതരണത്തെയും ധാന്യ കയറ്റുമതിയെയും ഒരുപോലെ ബാധിക്കുമെന്നത് ആഗോള സമ്പദ്വ്യവസ്ഥയ്ക്ക് കനത്ത വെല്ലുവിളിയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

