സുസ്ഥിര കാർഷിക വികസനത്തിനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന നൂതന കൃഷിരീതികൾക്കും പ്രോത്സാഹനമേകാൻ ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് ദേശീയതലത്തിൽ പുരസ്കാരം ഏർപ്പെടുത്തി. മികച്ച കാർഷിക ഉത്പാദനക്ഷമത കൈവരിച്ച കർഷകർ, കർഷകോല്പാദക സംഘടനകൾ, കാർഷിക മേഖലയിലെ സംരംഭകർ, നൂതന ആശയങ്ങൾ നടപ്പിലാക്കുന്ന ഇന്നവേറ്റർമാർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പുരസ്കാര നിർണ്ണയം
കൃഷിയിലെ നവീനത, കാലാവസ്ഥാ പ്രതിരോധശേഷി, കാർഷിക സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം, വരുമാനത്തിലെ വർദ്ധനവ്, സുസ്ഥിര വികസന സാധ്യതകൾ എന്നിവ അടിസ്ഥാനമാക്കിയാകും വിജയികളെ കണ്ടെത്തുക. കൃഷിരീതികളിൽ മാറ്റം വരുത്തി ഉത്പാദനക്ഷമത വർദ്ധിപ്പിക്കുകയും കർഷകർക്ക് ഉയർന്ന വരുമാനം ഉറപ്പാക്കുകയുമാണ് ഈ പുരസ്കാരത്തിലൂടെ ബാങ്ക് ലക്ഷ്യമിടുന്നത്.
സമ്മാനത്തുകയും സമർപ്പണവും
ഒന്നാം സ്ഥാനത്തെത്തുന്നവർക്ക് 50,000 രൂപയും പ്രശസ്തിപത്രവും ഫലകവും ലഭിക്കും. റണ്ണർഅപ്പിന് 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് സമ്മാനമായി നൽകുക.
ഡിസംബർ 23-ന് ദേശീയ കർഷക ദിനത്തിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. അപേക്ഷിക്കേണ്ട
വിധം
താത്പര്യമുള്ളവർക്ക് https://survey.zohopublic.in/zs/oCDpTe എന്ന വെബ്സൈറ്റ് ലിങ്ക് വഴിയോ, സസ്റ്റൈനബിൾ ബാങ്കിംഗ് ഡിപ്പാർട്ട്മെന്റ്, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് കോർപ്പറേറ്റ് ഓഫീസ്, ഇസാഫ് ഭവൻ, മണ്ണുത്തി, തൃശൂർ – 680651, കേരള എന്ന വിലാസത്തിലേക്ക് തപാൽ മുഖേനയോ അപേക്ഷകൾ അയക്കാം. അപേക്ഷകൾ സമർപ്പിക്കേണ്ട
അവസാന തീയതി സെപ്റ്റംബർ 30 ആണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

