കൊല്ലം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ലിഫ്റ്റ് തകർന്നുണ്ടായ അപകടത്തിൽ അഞ്ചുപേർക്ക് പരിക്ക്. അഞ്ചൽ സെന്റ് ജോസഫ് മിഷൻ ആശുപത്രിയിലാണ് സംഭവം നടന്നത്.
ആശുപത്രിയിലെ മൂന്നാം നിലയിൽ ചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദർശിച്ച ശേഷം മടങ്ങുകയായിരുന്ന ഇടയം സ്വദേശികളായ ഷാജി, രമേഷ്, മുരളി, പ്രസാദ്, സജീവ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം.
ലിഫ്റ്റ് താഴേക്ക് ഇറങ്ങുന്നതിനിടെ അപ്രതീക്ഷിതമായി റോപ്പ് പൊട്ടുകയായിരുന്നു. അപകടത്തെത്തുടർന്ന് ലിഫ്റ്റിനുള്ളിൽ കുടുങ്ങിയവർ സഹായത്തിനായി അലാറം മുഴക്കിയെങ്കിലും ആരും എത്തിയില്ല.
തുടർന്ന് ഇവർ തന്നെയാണ് വിവരം അഞ്ചൽ പൊലീസിനെ അറിയിച്ചത്. പൊലീസ് ഇടപെട്ട് ആശുപത്രി അധികൃതർക്ക് നിർദേശം നൽകിയതിനെത്തുടർന്ന് സാങ്കേതിക വിദഗ്ധർ സ്ഥലത്തെത്തിയാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്.
ചെറിയ പരിക്കുകളോടെ ഇവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

