ബഹ്റൈൻ ലക്ഷ്യമാക്കി ഇറാന്റെ ഭാഗത്തുനിന്ന് തുടർച്ചയായ വ്യോമാക്രമണങ്ങൾ ഉണ്ടായതായി ബഹ്റൈൻ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇന്ന്, തിങ്കളാഴ്ച മാത്രം നാലാം തവണയാണ് രാജ്യത്തിന് നേരെ ആക്രമണശ്രമങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതിനെത്തുടർന്ന് രാജ്യത്ത് അപായ സൈറണുകൾ മുഴങ്ങുകയും ആഭ്യന്തര മന്ത്രാലയം അടിയന്തര സുരക്ഷാ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തു. രാജ്യത്തെ ലക്ഷ്യമാക്കി വന്ന ആക്രമണങ്ങളെ ബഹ്റൈന്റെ അതിശക്തമായ വ്യോമ പ്രതിരോധ സംവിധാനങ്ങൾ തത്സമയം തന്നെ നേരിടുകയും തകർക്കുകയും ചെയ്തതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
നിലവിൽ, രാജ്യത്തെ എല്ലാ സൈനിക വിഭാഗങ്ങളും അതീവ ജാഗ്രതയിലാണ് തുടരുന്നത്. നേരത്തെ സമാനമായ രീതിയിൽ മറ്റ് അയൽരാജ്യങ്ങളിലേക്ക് ശത്രുപക്ഷത്തുനിന്ന് മിസൈലുകൾ എത്തിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും, ബഹ്റൈന്റെ പ്രതിരോധ സംവിധാനം ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിട്ടുവെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
ജനങ്ങളോട് അതീവ ജാഗ്രത പാലിക്കാൻ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

