ആലപ്പുഴ ചേർത്തല നഗരസഭ 19-ാം വാർഡിൽ ഓട്ടിസം ബാധിതനായ യുവാവിനെ അയൽവാസി പട്ടിക കൊണ്ട് മർദ്ദിച്ചതായി പരാതി. ആഞ്ഞലി പാലത്തിന് സമീപം പുത്തൻതോട്ടുകയിൽ താമസിക്കുന്ന അഭിജിത്ത് (26) എന്ന യുവാവിനാണ് മർദ്ദനമേറ്റത്.
ഇദ്ദേഹത്തെ ഗുരുതരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരേതനായ അജിയുടെയും മായയുടെയും മകനാണ് അഭിജിത്ത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം നടന്നത്. മാതാവ് മായ വീട്ടുജോലിക്ക് പോയ സമയത്ത്, പിതാവിന്റെ സഹോദരിയുടെ വീട്ടിൽ നിന്നും ഭക്ഷണം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന അഭിജിത്തിനെ അയൽവാസിയായ ജയേഷ് വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് മാതാവ് മായയുടെ പ്രതികരണം ഇങ്ങനെ: “‘ബംഗാളി’ എന്ന് വിളിച്ചു കൊണ്ട് അഭിജിത്തിനെ പട്ടിക കൊണ്ട് ഇടത് കൈമുട്ടിനും മുതുകിനും ക്രൂരമായി മർദ്ദിച്ചു. സംസാരിക്കാൻ ബുദ്ധിമുട്ടുള്ള ആളാണെന്നും ഓട്ടിസം ബാധിതനാണെന്ന് വ്യക്തമായിട്ടും മർദ്ദിച്ചെന്നും 26കാരന്റെ മാതാവ് മായ ആരോപിക്കുന്നത്.” മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം ചേർത്തല താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി വണ്ടാനം മെഡിക്കൽ കോളേജിലേക്കും മാറ്റുകയായിരുന്നു.
സംഭവത്തിൽ ചേർത്തല പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

