നീറ്റ് (NEET) പരീക്ഷാഫലവുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധങ്ങളും പരാതികളും ശക്തമാകുന്നു. പരീക്ഷാഫലം പ്രസിദ്ധീകരിച്ചതിന് പിന്നാലെ വെബ്സൈറ്റിൽ കാണിച്ച സ്കോറുകളിൽ വലിയ വ്യത്യാസമുണ്ടെന്നാണ് വിദ്യാർത്ഥികളുടെ പ്രധാന പരാതി.
വെബ്സൈറ്റിൽ രണ്ട് മണിക്കൂറിനുള്ളിൽ രണ്ട് വ്യത്യസ്ത സ്കോറുകൾ പ്രത്യക്ഷപ്പെട്ടതായി ഉത്തർപ്രദേശ് കാൺപൂർ സ്വദേശിയായ ആര്യ സിങ് ചൂണ്ടിക്കാട്ടുന്നു. ഇതുമായി ബന്ധപ്പെട്ട് നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്കും (NTA) കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കും അദ്ദേഹം ഔദ്യോഗികമായി പരാതി നൽകി.
പരീക്ഷയുമായി ബന്ധപ്പെട്ട് മറ്റ് ഗുരുതരമായ ആക്ഷേപങ്ങളും ഉയരുന്നുണ്ട്. മധേപുരയിലെ ഒരു വിദ്യാർത്ഥിനിക്ക് താൻ പരീക്ഷയ്ക്ക് ഹാജരാകാതിരുന്നതായി കാണിച്ച് ഫലം ലഭിച്ചത് വലിയ വിവാദമായിരിക്കുകയാണ്.
കൂടാതെ, പ്രസിദ്ധീകരിച്ച അന്തിമ ഉത്തരസൂചികയിലെ മാർക്കും ഔദ്യോഗിക ഫലത്തിൽ രേഖപ്പെടുത്തിയ മാർക്കും തമ്മിൽ പൊരുത്തക്കേടുകളുണ്ടെന്നും വിദ്യാർത്ഥികൾ ആരോപിക്കുന്നു. വിഷയത്തിൽ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാൽ വ്യക്തമാക്കി.
എൻടിഎക്ക് എതിരെ നിയമപരമായ നോട്ടീസ് നൽകുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, ചട്ടപ്രകാരമുള്ള പരാതികൾ ലഭിച്ചാൽ വിഷയം പരിശോധിക്കുമെന്നും തുടർനടപടികൾ സ്വീകരിക്കുമെന്നുമാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

