കോഴിക്കോട് – തിരുവമ്പാടി റൂട്ടിൽ സർവീസ് നടത്തുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരനായ അതിഥി തൊഴിലാളിയുടെ പണം മോഷണം പോയതായി പരാതി. ബസിൽ വലിയ തോതിലുള്ള തിരക്ക് അനുഭവപ്പെട്ടിരുന്ന സമയത്താണ് സംഭവം നടന്നത്.
ഏകദേശം പതിനയ്യായിരം രൂപയാണ് ഇദ്ദേഹത്തിന് നഷ്ടമായത്. ഇന്ന് വൈകിട്ട് 4 മണിയോടെ കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ബസിലാണ് മോഷണം നടന്നത്.
വാഹനം കുന്ദമംഗലം എത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം പുറത്തറിയുന്നത്.
സംഭവത്തെ തുടർന്ന് ഉടൻ തന്നെ ബസ് കുന്ദമംഗലം പോലീസ് സ്റ്റേഷനിലെത്തിച്ചു. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ മുഴുവൻ പുറത്തിറക്കി പോലീസ് വിശദമായ പരിശോധന നടത്തി.
എന്നാൽ പരിശോധനയിൽ മോഷണം പോയ പണം കണ്ടെത്താനായില്ല. തുടർ നടപടികൾക്ക് ശേഷം ബസ് യാത്ര തുടരാൻ പോലീസ് അനുവാദം നൽകി.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

