മെഡിക്കൽ കോളേജ് പരിസരങ്ങളിൽ ബാനറുകളും കൊടികളും കെട്ടി പൊതിച്ചോറ് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന മന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ്ഐ രംഗത്ത്. പൊതിച്ചോറ് പദ്ധതി നിർത്തിവെക്കാൻ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ് വ്യക്തമാക്കി.
സർക്കാർ തലത്തിൽ പദ്ധതി തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. “ഭരണപക്ഷം ഞങ്ങളുടെ പദ്ധതി നിർത്തലാക്കുമെന്ന് പറയുന്നു.
എല്ലാം മുടക്കുക എന്നുള്ളതാണ് ഭരണപക്ഷത്തിന്റെ രീതി. തുടർന്നുകൊണ്ടേയിരിക്കുക എന്നുള്ളതാണ് ഞങ്ങളുടെ രീതിയെന്നും വസീഫ് പ്രതികരിച്ചു.” മെഡിക്കൽ കോളേജുകളിൽ ആവശ്യത്തിന് കമ്മ്യൂണിറ്റി കിച്ചണുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് തങ്ങൾ ഇത്തരമൊരു സേവനവുമായി മുന്നോട്ടുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
അധികൃതർ കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കട്ടെ, രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം മുടങ്ങാത്ത സാഹചര്യം ഉറപ്പാക്കുകയാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

