നാരങ്ങാനം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കടമ്മനിട്ട
കല്ലേലി ജംക്ഷനിൽ വെച്ച് നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല ഉദ്ഘാടനം ചെയ്തു. മലയാളി മനസ്സുകളിൽ കാലാതീതനായി ജ്വലിച്ചുനിൽക്കുന്ന ഉമ്മൻ ചാണ്ടിയുടെ പ്രസക്തി അദ്ദേഹത്തിന്റെ മരണശേഷവും ജനങ്ങളുടെ ഇടയിൽ വർധിച്ചു വരികയാണെന്നു അനീഷ് വരിക്കണ്ണാമല അഭിപ്രായപ്പെട്ടു.
ഉമ്മൻ ചാണ്ടി ജീവിച്ച സമയത്ത് അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ കോൺഗ്രസ് പ്രവർത്തകർ ഏറ്റെടുത്തു കൊണ്ട് വിവിധങ്ങളായ സഹായപദ്ധതികൾ സാധാരണക്കാർക്കിടയിൽ നൽകിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണ്ഡലം പ്രസിഡന്റ് രമേശ് എം ആർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
അനുസ്മരണ സമ്മേളനത്തിൽ ഫിലിപ്പ് അഞ്ചാനി, എ.ജി. എബ്രഹാം, ജയ്മോൻ കാക്കനാട്, ജിതേഷ് കുമാർ, രാജേഷ് കുമാർ, ബിജു മലയിൽ, മനോജ് ഡേവിഡ് കോശി, ടൈറ്റസ് തോമസ്, ബാബു ഒറ്റപ്ലംമൂട്ടിൽ, വി ജെ സാമൂവൽ, വി.
പി. തോമസ്, തോമസ് ടി തോമസ്, റോയ് കൊന്നക്കൽ, തോമസ് വേങ്ങൽ, സണ്ണി വി സി എന്നിവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

