മുൻ കെപിസിസി പ്രസിഡന്റ് സി.വി. പത്മരാജന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, പ്രഥമ സി.വി.
പത്മരാജൻ പുരസ്കാരം മുതിർന്ന നേതാവ് വി.എം. സുധീരന് സമ്മാനിച്ചു.
കൊല്ലത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അദ്ദേഹത്തിന് പുരസ്കാരം കൈമാറിയത്.
സ്വന്തം നിലപാടുകളിൽ വിട്ടുവീഴ്ചയില്ലാതെ ഉറച്ചുനിൽക്കുന്ന നേതാവാണ് വി.എം. സുധീരൻ എന്ന് വി.ഡി.
സതീശൻ അഭിപ്രായപ്പെട്ടു. “സ്വന്തമായി നിലപാടുള്ള, ആരുടെയും മുഖത്ത് നോക്കി അത് പറയാൻ മടിയില്ലാത്ത, ആ നിലപാടിൽ ഉറച്ചു നിൽക്കാൻ കഴിയുന്ന നേതാവാണു സുധീരനെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പലപ്പോഴും അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. പക്ഷേ തന്റെ കാർക്കശ്യനിലപാടിൽ അദ്ദേഹം ഉറച്ചുനിൽക്കും.” തന്റെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാന അനുഭവമായി സുധീരൻ കെപിസിസി പ്രസിഡന്റായിരുന്ന കാലയളവിനെ സതീശൻ വിശേഷിപ്പിച്ചു.
“തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം സുധീരൻ കെപിസിസി പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായി പ്രവർത്തിക്കാൻ കഴിഞ്ഞതാണ്. അധ്യക്ഷപദം ഒഴിഞ്ഞപ്പോൾ ആ സ്ഥാനത്തേക്ക് അദ്ദേഹം തന്നെ നിർദേശിച്ചത് ജീവിതത്തിന്റെ ഏറ്റവും വലിയ അംഗീകാരമായി കാണുന്നുവെന്നും സതീശൻ പറഞ്ഞു.
സുധീരന്റെ വാക്കുകളും ശാസനയും കേട്ട് മുന്നോട്ടുപോകേണ്ട സർക്കാരിനെയാണ് താൻ നയിക്കുന്നത് .
അദ്ദേഹത്തിന്റെ വാക്കുകൾക്ക് വില കൽപിക്കുകകയും അനുസരിച്ച് മുന്നോട്ടുപോകാൻ പരമാവധി ശ്രമിക്കുകയും ചെയ്യുമെന്ന് ഉറപ്പു നൽകുന്നതായും മുഖ്യമന്ത്രി പറഞ്ഞു.” മറുപടി പ്രസംഗത്തിൽ, അധികാരത്തിലിരിക്കുന്നവർ ജനരോഷം കണക്കിലെടുക്കണമെന്ന് വി.എം. സുധീരൻ ഓർമിപ്പിച്ചു.
“ജനപിന്തുണയോടെ അധികാരത്തിൽ വന്ന പിണറായി സർക്കാർ എങ്ങനെ ജനരോഷത്തിനിരയായി എന്നത് എക്കാലത്തെയും ഭരണാധികാരികൾക്ക് പാഠമാണെന്ന് മറുപടി പ്രസംഗത്തിൽ ഓർമിപ്പിച്ച് വി.എം. സൂധീരൻ.” പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.ഡി.
സതീശന്റെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. “കേരളം കണ്ട
ഏറ്റവും മികച്ച പാർലമെന്റേറിയനും സംവാദകനും മികച്ച പ്രതിപക്ഷനേതാവുമായിരുന്ന സതീശന് ജനങ്ങൾ ആഗ്രഹിക്കാൻ കഴിയുന്ന രീതിയിൽ മുന്നോട്ടു നയിക്കാൻ കഴിയുമെന്ന് വി.എം. സുധീരൻ പറഞ്ഞു.
എന്തെങ്കിലും പാളിച്ചകൾ സംഭവിച്ചാൽ തിരുത്താനും ചർച്ചകളിലൂടെയും അഭിപ്രായ സമന്വയങ്ങളിലൂടെയും മുന്നോട്ട് നയിക്കാനും സാധിക്കുമെന്നും, എറണാകുളത്തേക്ക് പോകാനായി മുഖ്യമന്ത്രി വേദി വിട്ട ശേഷം നടത്തിയ മറുപടി പ്രസംഗത്തിൽ സുധീരൻ പറഞ്ഞു.” ഡിസിസി പ്രസിഡന്റ് പി.
രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഷിബു ബേബി ജോൺ, പി.സി. വിഷ്ണുനാഥ്, ബിന്ദു കൃഷ്ണ, എൻ.കെ.
പ്രേമചന്ദ്രൻ എംപി, വിഷ്ണു മോഹൻ എംഎൽഎ, മേയർ എ.കെ. ഹഫീസ്, കെ.സി.
രാജൻ, കെ. ബേബിസൺ, സൂരജ് രവി തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

