
ദില്ലി: ഉയർന്ന പെൻഷൻ സംബന്ധിച്ച വേതന വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് തൊഴിലുടമകൾക്ക് സമയം നീട്ടി നൽകി റിട്ടയർമെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ. സെപ്തംബർ 30 ആയിരുന്നു ഇപിഎഫ്ഒ ആദ്യം നൽകിയ സമയപരിധി, ഇത് മൂന്ന് മാസം കൂടി നീട്ടി ഡിസംബർ 31 വരെയാക്കിയിട്ടുണ്ട്. എംപ്ലോയേഴ്സ് ആൻഡ് എംപ്ലോയേഴ്സ് അസോസിയേഷനുകളിൽ നിന്നുള്ള അഭ്യർത്ഥനയെ തുടർന്നാണ് സമയം നീട്ടിയതെന്ന് തൊഴിൽ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.
:
എംപ്ലോയേഴ്സ് & എംപ്ലോയേഴ്സ് അസോസിയേഷനുകളിൽ നിന്നും ഉയർന്ന പെൻഷനായി അപേക്ഷിച്ചവരുടെ വേതന വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിന് കൂടുതൽ സമയം വേണമെന്ന് അഭ്യർത്ഥനകൾ ഉണ്ടായിട്ടുണ്ട്. ജോയിന്റ് ഓപ്ഷനുകളുടെ മൂല്യനിർണയം നടത്താനുള്ള 5.52 ലക്ഷം അപേക്ഷകൾ ഇപ്പോഴും തൊഴിലുടമകളിൽ തീർപ്പുകൽപ്പിക്കാതെ കെട്ടികിടക്കുന്നുണ്ട്. അതിനാൽ, ഈ അഭ്യർത്ഥന പരിഗണിച്ച് തൊഴിൽദാതാക്കൾക്ക് വേതനവിവരങ്ങളും മറ്റും സമർപ്പിക്കാനുള്ള സമയം 2023 ഡിസംബർ 31 വരെ നീട്ടിയതായി സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ അറിയിച്ചു.
2023 ജൂലൈ 11 വരെ ഉയർന്ന പെൻഷനായുള്ള 17.49 ലക്ഷം അപേക്ഷകൾ ആണ് മൂല്യനിർണ്ണയത്തിനായി ലഭിച്ചിട്ടുള്ളത്. ഉയർന്ന പെൻഷനുള്ള ഓപ്ഷൻ / ജോയിന്റ് ഓപ്ഷനുകളുടെ മൂല്യനിർണ്ണയത്തിനുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിന് ഇപിഎഫ്ഒ നേരത്തെ ഒരു ഓൺലൈൻ സൗകര്യം ലഭ്യമാക്കിയിരുന്നു. 2022 നവംബർ 4ലെ സുപ്രീം കോടതി ഉത്തരവിന് ശേഷമാണ് അർഹരായ പെൻഷൻകാർക്കും അംഗങ്ങൾക്കും വേണ്ടിയാണ് ഈ സൗകര്യം ഏർപ്പെടുത്തിയതെന്ന് ഇപിഎഫ്ഒ പ്രസ്താവനയിൽ പറയുന്നു.
:
ഫെബ്രുവരി 26-ന് ഇത് ആരംഭിച്ചെങ്കിലും മെയ് 3 വരെ മാത്രമേ ലഭ്യമാകൂ എന്ന് ഇപിഎഫ്ഒ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ജീവനക്കാരുടെ പ്രാതിനിധ്യം കണക്കിലെടുത്ത്, യോഗ്യരായ പെൻഷൻകാർക്കും / അംഗങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിന് നാല് മാസത്തെ സമയം നൽകുന്നതിന് സമയപരിധി 2023 ജൂൺ 26 വരെ നീട്ടിയതായി ഇപിഎഫ്ഒ അറിയിച്ചു.
Last Updated Sep 30, 2023, 12:55 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]