മലയാള കലണ്ടർ പ്രകാരം പുണ്യമാസമായ കര്‍ക്കിടകം ഒന്നിന് ഇന്ന് തുടക്കമായി. ഇനിയുള്ള ഒരു മാസം സംസ്ഥാനത്തെ ക്ഷേത്രങ്ങളും ഭവനങ്ങളും രാമനാമ ജപത്താൽ മുഖരിതമാകും.
ജൂലൈ 17, 2026-ൽ ആരംഭിക്കുന്ന ഈ മാസം കേരളീയ വിശ്വാസ പ്രമാണങ്ങളിൽ അതിപ്രധാനമാണ്. പഴയകാല കാര്‍ഷിക പാരമ്പര്യത്തില്‍ പഞ്ഞക്കര്ക്കടകമായും കള്ളക്കര്ക്കടകമായും അറിയപ്പെട്ടിരുന്ന ഈ കാലയളവ്, ദുരിതങ്ങളെയും ആരോഗ്യപ്രശ്നങ്ങളെയും അതിജീവിക്കാനുള്ള ആത്മീയ വഴിയായാണ് വിശ്വാസികൾ രാമായണ പാരായണത്തെ കാണുന്നത്.
രാമായണ മാസത്തോടനുബന്ധിച്ച് വീടുകളും പരിസരങ്ങളും ശുചീകരിച്ച്, നിലവിളക്ക് തെളിയിച്ച് ദശപുഷ്പങ്ങൾ ചൂടിയുള്ള ആചാര അനുഷ്ഠാനങ്ങൾക്ക് തുടക്കമായി. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തിലും ഈ മാസം ഏറെ പ്രാധാന്യമർഹിക്കുന്നു.
ആയുർവേദ ചികിത്സകൾക്കും, ഔഷധക്കഞ്ഞി ഉൾപ്പെടെയുള്ള പ്രത്യേക ഭക്ഷണക്രമങ്ങൾക്കും ഈ മാസം ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. സൂര്യൻ കർക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന ഈ കാലയളവ് ശരീരത്തിന്റെയും മനസ്സിന്റെയും ശുദ്ധീകരണത്തിന് ഉതകുന്ന രീതിയിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

