തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ എഡിജിപി എംആർ അജിത് കുമാറിൻ്റെ പങ്ക് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം (SIT) റിപ്പോർട്ട് സമർപ്പിച്ചു.
നേരത്തെ സമർപ്പിച്ച റിപ്പോർട്ടിൽ ചില ഭാഗങ്ങൾ കൂടുതൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി അത് മടക്കി അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് പ്രധാനപ്പെട്ട
സംശയങ്ങൾക്ക് മറുപടി നൽകിക്കൊണ്ട് എസ്ഐടി ഇപ്പോൾ പുതിയ റിപ്പോർട്ട് കൈമാറിയിരിക്കുന്നത്. എംആർ അജിത് കുമാറിൻ്റെ പേര് കൃത്യമായി പരാമർശിച്ചുകൊണ്ടുള്ള തുടരന്വേഷണ റിപ്പോർട്ടാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ തെളിവുകളും അന്വേഷണ സംഘം കൈമാറിയിട്ടുണ്ട്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അതീവ വേഗത്തിലാണ് എസ്ഐടി തങ്ങളുടെ നടപടികൾ പൂർത്തിയാക്കിയത്.
ആദ്യ റിപ്പോർട്ട് കഴിഞ്ഞ 23-ാം തീയതി സമർപ്പിച്ചിരുന്നുവെങ്കിലും, റിപ്പോർട്ടിലെ അവ്യക്തതകൾ ചൂണ്ടിക്കാട്ടിയാണ് ഡിജിപി അത് തിരികെ നൽകിയത്. തുടർന്ന് ഡിജിപി ഉന്നയിച്ച അഞ്ച് സംശയങ്ങൾക്ക് മറുപടി കണ്ടെത്താൻ വീണ്ടും അന്വേഷണം നടത്തേണ്ടി വന്നു.
ഈ നടപടികൾക്ക് ശേഷമാണ് ഇപ്പോൾ റിപ്പോർട്ട് വീണ്ടും സമർപ്പിച്ചിരിക്കുന്നത്. ഇനി ഈ റിപ്പോർട്ട് സർക്കാർ തലത്തിൽ എപ്പോൾ സ്വീകരിക്കുമെന്നും തുടർനടപടികൾ എന്തായിരിക്കുമെന്നുമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

