തിരുവനന്തപുരം: വഖഫ് ബോർഡ് പുനഃസംഘടനാ വിഷയത്തിൽ യുഡിഎഫ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് രംഗത്തെത്തി. ബിജെപിയുടെ വർഗീയ അജണ്ടകൾക്ക് വഴങ്ങി വഖഫ് ബോർഡ് പുനഃസംഘടിപ്പിക്കാമെന്ന് ഹൈക്കോടതിയിൽ സർക്കാർ നിലപാട് സ്വീകരിച്ചത് ന്യൂനപക്ഷ വിഭാഗങ്ങളോടും കേരളത്തിലെ മതനിരപേക്ഷ സമൂഹത്തോടും ചെയ്ത കടുത്ത വഞ്ചനയാണെന്ന് സിപിഎം വ്യക്തമാക്കി.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് നൽകിയ ഹർജിയിലെ ആവശ്യങ്ങൾ അംഗീകരിച്ചുകൊണ്ട് ബോർഡ് പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്ന സർക്കാരിന്റെ തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്. യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സ്വീകരിക്കുന്ന ഓരോ നയപരമായ തീരുമാനങ്ങളിലും സംഘപരിവാർ അജണ്ടകളുടെ നിഴൽ കാണാൻ കഴിയുമെന്ന് സിപിഎം ആരോപിക്കുന്നു.
സംസ്ഥാനത്തെ ഭരണകൂടം ജനങ്ങളുടെ വിശ്വാസത്തെ ഹനിക്കുന്ന രീതിയിൽ പ്രവർത്തിക്കുന്നുവെന്നും, ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും സിപിഎം നേതൃത്വം ആവശ്യപ്പെട്ടു. വിഷയത്തിൽ തുടർനടപടികൾ സംബന്ധിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ ചർച്ചകൾ സജീവമായിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

