കേരളത്തിന്റെ വ്യാവസായിക മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കി ടാറ്റ ഗ്രൂപ്പിന്റെ വൻകിട നിക്ഷേപം.
സംസ്ഥാനത്ത് അത്യാധുനിക ഷിപ്പ് ബിൽഡിംഗ് യൂണിറ്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ടാറ്റ ഗ്രൂപ്പുമായി പ്രാഥമിക ധാരണയിൽ എത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. 10,000 കോടി രൂപ മുതൽമുടക്കിൽ നടപ്പിലാക്കുന്ന പദ്ധതിക്കായി ആവശ്യമായ ഭൂമി സർക്കാർ ലഭ്യമാക്കും.
ഇതിന്റെ തുടർനടപടികൾ അതിവേഗം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള മാരീടൈം മ്യൂസിയം കേരളത്തിൽ യാഥാർത്ഥ്യമാകും.
ഇതിനാവശ്യമായ സാമ്പത്തിക മാതൃകകൾ ഇതിനകം തന്നെ പരിശോധിച്ചു വരികയാണ്. പദ്ധതിയുടെ നടത്തിപ്പിനായി ക്യൂറേറെറെ കണ്ടെത്തിക്കഴിഞ്ഞെന്നും താൻ നേരിട്ട് അവരുമായി ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതിയുടെ ഭാഗമായി ഒഷനേറിയം കൂടി സ്ഥാപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിഭാവനം ചെയ്തിരിക്കുന്ന പോർട്ട് സിറ്റി പദ്ധതിയുടെ പ്രധാന ഘടകങ്ങളായാണ് ഈ നിർമ്മാണ പ്രവർത്തനങ്ങളെ സർക്കാർ കാണുന്നത്.
വരും നാളുകളിൽ പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

