കിഴക്കൻ ചൈനയിലെ സെജിയാങ് പ്രവിശ്യയിലുള്ള ജിയാക്സിംഗിൽ നിന്നും ഞെട്ടിപ്പിക്കുന്ന അക്രമസംഭവമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കുട്ടികളെ പരിപാലിക്കുന്നതിനേക്കാൾ പ്രണയബന്ധത്തിന് മുൻഗണന നൽകുന്നുവെന്ന് ആരോപിച്ച് മരുമകൾ ഭർതൃമാതാവായ ഷെൻ എന്ന വൃദ്ധയെ മർദ്ദിച്ചവശയാക്കി.
ഈ സംഭവത്തിൽ ഷെന്നിന്റെ നാല് വാരിയെല്ലുകൾ ഒടിഞ്ഞു. സംഭവം ഇങ്ങനെ: ഷെൻ തന്റെ പേരക്കുട്ടികളെ നോക്കണമെന്നായിരുന്നു മരുമകളുടെ ആവശ്യം.
എന്നാൽ, തനിക്ക് കടുത്ത പല്ലുവേദനയുണ്ടെന്നും കുട്ടികളെ നോക്കാൻ സാധിക്കില്ലെന്നും ഇവർ അറിയിച്ചു. ഇതിനിടെ മരുമകൾ ആശുപത്രിയിൽ കൊണ്ടുപോകാമെന്ന് വാഗ്ദാനം ചെയ്തെങ്കിലും, താൻ കാമുകനെ കാണാൻ പോകുകയാണെന്ന് ഷെൻ വ്യക്തമാക്കുകയായിരുന്നു.
തുടന്നുണ്ടായ തർക്കത്തിനിടെ, “പേരക്കുട്ടികളെ നോക്കുന്നതിലും ഭേദം മരിക്കുന്നതാണ്” എന്ന് ഷെൻ പറഞ്ഞതോടെ മരുമകൾ പ്രകോപിതയാവുകയും അക്രമം അഴിച്ചുവിടുകയുമായിരുന്നുവെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. ഈ സംഭവത്തിൽ മകനായ ജിയാവോ സ്വന്തം അമ്മയ്ക്കെതിരെ കടുത്ത വിമർശനവുമായി രംഗത്തെത്തി.
അമ്മ ധാർമ്മികതയില്ലാത്തവളാണെന്നും മർദ്ദനം അവർ അർഹിച്ചതാണെന്നുമാണ് ഇയാളുടെ നിലപാട്. എന്നാൽ, സഹോദരി അമ്മയ്ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.
ഏറെ കഷ്ടപ്പാടുകൾക്കിടയിലും തങ്ങളെ വളർത്തിയ അമ്മയ്ക്ക് പ്രായമായ ഈ ഘട്ടത്തിൽ സ്വന്തം ജീവിതം തിരഞ്ഞെടുക്കാൻ അവകാശമുണ്ടെന്ന് അവർ വാദിക്കുന്നു. ഈ വിഷയത്തിൽ പ്രതികരിച്ച പ്രമുഖ അഭിഭാഷകൻ മാ ജുൻഷെ, മരുമകൾക്കെതിരെ മനഃപൂർവം പരിക്കേൽപ്പിച്ചതിന് കേസെടുക്കാൻ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി.
മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. കുട്ടികളെ വളർത്തേണ്ട
ഉത്തരവാദിത്തം മാതാപിതാക്കൾക്കാണെന്നും, മക്കളുടെ മക്കളെ നോക്കാൻ ഷെന്നിന് നിയമപരമായ യാതൊരു ബാധ്യതയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് ഈ സംഭവം വഴിവെച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

