വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലും മറ്റ് രാഷ്ട്രീയ വിഷയങ്ങളിലും മുന്നണി ചര്‍ച്ചകളില്ലാതെ സിപിഐ ഒറ്റയ്ക്ക് സമരപരിപാടികളുമായി മുന്നോട്ട് പോകാനുള്ള തീരുമാനത്തിനെതിരെ ഐഎന്‍എല്‍ നേതാവും മുന്‍ തുറമുഖമന്ത്രിയുമായ അഹമ്മദ് ദേവര്‍കോവില്‍ രംഗത്തെത്തി.
ഇത്തരം ഏകപക്ഷീയമായ നിലപാടുകള്‍ എല്‍ഡിഎഫിന്റെ കെട്ടുറപ്പിനെ ദോഷകരമായി ബാധിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്കി. വിഴിഞ്ഞം തുറമുഖ പദ്ധതിയിലെ ഓഹരി കൈമാറ്റം ചട്ടവിരുദ്ധമാണെന്ന് വ്യക്തമാക്കിയ അഹമ്മദ് ദേവര്‍കോവില്‍, വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് നിലപാട് കടുപ്പിച്ചു.
മുന്നണി മര്യാദകള്‍ പാലിച്ച് പ്രശ്നങ്ങള്‍ ആദ്യം മുന്നണിക്കുള്ളില്‍ ചര്‍ച്ച ചെയ്യുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “സാധാരണഗതിയില്‍ ഏതൊരു പ്രശ്നവും മുന്നണിക്കകത്ത് ചര്‍ച്ച ചെയ്തുകൊണ്ട് തന്നെയാണ് പുറത്തുള്ള അജിറ്റേഷനിലേക്ക് നീങ്ങേണ്ടത്.
ഒന്നിച്ച് നിന്നാലുള്ള ഐക്യം ഒരിക്കലും വിഘടിച്ച്” പോകരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐ സ്വീകരിക്കുന്ന ഇത്തരത്തിലുള്ള ഒറ്റപ്പെട്ട
സമരരീതികള്‍ രാഷ്ട്രീയമായി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

