ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിനെ (IRGC) ഭീകര സംഘടനയായി പ്രഖ്യാപിച്ചുകൊണ്ട് ബ്രിട്ടീഷ് സർക്കാർ ഔദ്യോഗികമായി ഉത്തരവിറക്കി. യുകെയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന തരത്തിൽ സംഘടന ഇടപെടുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് ഈ നിർണായക നടപടി.
ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി ഷബാന മഹമൂദ് ആണ് വിഷയത്തിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. ഈ പ്രഖ്യാപനത്തിലൂടെ, ബ്രിട്ടനിൽ വെച്ച് ഐ ആർ ജി സി-യെ ഏതെങ്കിലും തരത്തിൽ പിന്തുണയ്ക്കുന്നത് ഇനി മുതൽ ക്രിമിനൽ കുറ്റമായി കണക്കാക്കപ്പെടും.
ഐ ആർ ജി സി കൂടാതെ, ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ദി കംപാനിയൻസ് ഓഫ് ദി റൈറ്റ്, റഷ്യൻ ഫെഡറേഷൻ വോളണ്ടിയർ കോർ എന്നീ സംഘടനകളെയും ഭീകര സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചാരവൃത്തി, അട്ടിമറി ശ്രമങ്ങൾ, വിദേശ ഇടപെടലുകൾ എന്നിവയെ പ്രതിരോധിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കൂടുതൽ അധികാരം നൽകും.
രാജ്യത്തെ ജൂത കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഐ ആർ ജി സി ഏഴോളം ആക്രമണങ്ങൾ നടത്തിയെന്നാണ് ബ്രിട്ടന്റെ പ്രധാന ആരോപണം. ഇതിൽ മാർച്ച് 23-ന് ഗോൾഡേഴ്സ് ഗ്രീനിൽ വെച്ച് നാല് ഹാറ്റ്സോള ആംബുലൻസുകൾക്ക് നേരെ നടന്ന സെമിറ്റിക് വിരുദ്ധ ആക്രമണവും ഉൾപ്പെടുന്നു.
ഇത്തരം സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സർക്കാർ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

