വാഹനമോടിക്കുമ്പോൾ ഡ്രൈവർമാരുടെ ഏകാഗ്രത വർദ്ധിപ്പിക്കുന്നതിനായി സുപ്രധാനമായ മാറ്റങ്ങളുമായി പ്രമുഖ നാവിഗേഷൻ ആപ്പായ വേയ്സ് (Waze) രംഗത്ത്. ദീർഘദൂര യാത്രകളിൽ സംഗീതമോ പോഡ്കാസ്റ്റുകളോ കേൾക്കുന്നവർക്ക് തടസ്സമുണ്ടാക്കാത്ത വിധം നാവിഗേഷൻ നിർദ്ദേശങ്ങൾ ലഘൂകരിക്കുന്ന പുതിയ സംവിധാനമാണ് കമ്പനി അവതരിപ്പിക്കുന്നത്.
‘ലെസ് ചാറ്റി’ (Less Chatty) എന്ന പേരിലുള്ള ഈ പുതിയ ഫീച്ചർ വഴി നാവിഗേഷൻ അപ്ഡേറ്റുകളും ശബ്ദ നിർദ്ദേശങ്ങളും അനാവശ്യമായി ഇടയ്ക്കിടെ വരുന്നത് ഒഴിവാക്കാൻ സാധിക്കും. വഴികൾ, തിരിവുകൾ, ലെയ്ൻ മാറ്റങ്ങൾ, അപകടസാധ്യതകൾ തുടങ്ങിയ അത്യാവശ്യ വിവരങ്ങൾ മാത്രം ചുരുങ്ങിയ വാക്കുകളിൽ ഡ്രൈവർക്ക് ലഭ്യമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
ആപ്പിന്റെ ‘വോയ്സ് ഗൈഡൻസ്’ (Voice Guidance) മെനുവിൽ ‘നോർമൽ’ ഓപ്ഷന് താഴെയായി ഈ സൗകര്യം ലഭ്യമാണ്. ഇതിനൊപ്പം ജെമിനി (Gemini) സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പുതിയ സംഭാഷണ ഫീച്ചറുകളും വേയ്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇതുവഴി ഡ്രൈവർമാർക്ക് ട്രാഫിക് വിവരങ്ങൾ ലളിതമായി റിപ്പോർട്ട് ചെയ്യാനും മാപ്പിൽ ആവശ്യമായ മാറ്റങ്ങൾ നിർദ്ദേശിക്കാനും സാധിക്കും. ഉദാഹരണമായി, “Just say, ‘The road is closed here’ and Waze will send these details to local map editors, who verify the suggestion and update the map” എന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
കൂടാതെ, “Find me a coffee shop near my destination”, “Are there any parking lots near where I’m going?” തുടങ്ങിയ ചോദ്യങ്ങളിലൂടെ ലക്ഷ്യസ്ഥാനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആപ്പിൽ നിന്ന് നേരിട്ട് അറിയാനും സാധിക്കും. ഈ പുതിയ ഫീച്ചറുകളിൽ ഭൂരിഭാഗവും ഇപ്പോൾ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ലഭ്യമാണ്.
എന്നാൽ, സംഭാഷണത്തിലൂടെയുള്ള വിവരങ്ങൾ തിരയുന്ന സൗകര്യം നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമായാണ് പുറത്തിറക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

