ഉത്തർപ്രദേശിലെ ഹാപൂരിൽ ആഭരണങ്ങൾ വാങ്ങാനെത്തിയ അധ്യാപികയ്ക്ക് കുടിവെള്ളത്തിന് പകരം ആസിഡ് നൽകിയ സംഭവം വലിയ ചർച്ചയാകുന്നു. അർജുൻ നഗർ സ്വദേശിനിയായ റിയ എന്ന അധ്യാപികയ്ക്കാണ് ദാരുണമായ അനുഭവം ഉണ്ടായത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അമ്മയ്ക്കൊപ്പം ജ്വല്ലറിയിലെത്തിയ അധ്യാപികയ്ക്ക് ദാഹം അനുഭവപ്പെട്ടതിനെ തുടർന്ന് കുടിവെള്ളം ആവശ്യപ്പെടുകയായിരുന്നു.
കടയുടമയുടെ നിർദ്ദേശപ്രകാരം ജീവനക്കാരൻ തൊട്ടടുത്തുള്ള കടയിൽ നിന്ന് എത്തിച്ച കുപ്പിയിൽ നിന്ന് വെള്ളം കുടിച്ചയുടൻ യുവതി അസ്വസ്ഥത പ്രകടിപ്പിക്കുകയും വായിലും തൊണ്ടയിലും ശക്തമായ പൊള്ളലേറ്റതായി അനുഭവപ്പെടുകയും ചെയ്തു. കുപ്പി വലിച്ചെറിഞ്ഞ് പുറത്തേക്ക് ഓടുന്നതും വായിലെ ദ്രാവകം തുപ്പാൻ ശ്രമിക്കുന്നതും സിസിടിവിയിൽ ദൃശ്യങ്ങളിലുണ്ട്.
യുവതിയെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും മാറ്റി. സംഭവത്തെക്കുറിച്ച് യുവതിയുടെ വാക്കുകൾ ഇങ്ങനെ: “Brother, could you please give me some water?” കുടിവെള്ളക്കുപ്പിയെന്ന് കരുതി നൽകിയ കുപ്പിയിൽ എങ്ങനെ ആസിഡ് എത്തിയെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയുടമയെയും ജീവനക്കാരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോറൻസിക് പരിശോധനയ്ക്കായി ദ്രാവകത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കുപ്പി എവിടെ നിന്നാണ് ലഭിച്ചത്, സീൽ പൊട്ടിച്ചിരുന്നോ തുടങ്ങിയ കാര്യങ്ങൾ പോലീസ് പരിശോധിക്കുന്നു. ഈ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് സമഗ്രമായ അന്വേഷണം വേണമെന്നും ഇത്തരം വീഴ്ചകൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കണമെന്നും സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ആവശ്യമുയരുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

