കേരളത്തിലെ സ്വർണ വിപണിയിൽ ഇന്ന് വലിയ വിലക്കുറവ് രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ പ്രതികൂല സാഹചര്യങ്ങളെത്തുടർന്ന് സ്വർണവിലയിൽ വലിയ ഇടിവാണ് പ്രകടമായിരിക്കുന്നത്.
സംസ്ഥാനത്ത് സ്വർണത്തിന് ഗ്രാമിന് 130 രൂപ കുറഞ്ഞ് വിപണി വില 13,100 രൂപയായി. പവന് 1040 രൂപ കുറഞ്ഞ് 1,04,800 രൂപ എന്ന നിലയിലേക്കാണ് വില എത്തിയത്.
രാജ്യാന്തര വിപണിയിൽ ഔൺസിന് 30 ഡോളർ ഇടിഞ്ഞ് 4057 ഡോളർ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഘട്ടത്തിൽ 4120 ഡോളർ വരെ ഉയർന്ന ശേഷമാണ് ഈ വിലത്തകർച്ച.
പശ്ചിമേഷ്യയിൽ യുഎസും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായതും, ഹോർമുസ് കടലിടുക്ക് അടച്ചതും വിപണിയെ ബാധിച്ചിട്ടുണ്ട്. ഇതിനെത്തുടർന്ന് ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിലേക്ക് അടുക്കുകയാണ്.
ഡോളറിന്റെ കരുത്ത് വർധിച്ചതും, അമേരിക്കൻ ഫെഡറൽ റിസർവ് പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകളും സ്വർണത്തിന് തിരിച്ചടിയായി. അന്താരാഷ്ട്ര തലത്തിൽ ഡോളർ ശക്തിപ്രാപിക്കുന്നത് ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ സ്വർണത്തിന്റെ ആവശ്യകത കുറയാൻ കാരണമാകും.
ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലെ ആകർഷണീയത കുറയുന്നതും വില താഴാൻ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. ഇതേ ട്രെൻഡ് തുടരുകയാണെങ്കിൽ രാജ്യാന്തര വില 4000 ഡോളറിന് താഴെയെത്താനും, കേരളത്തിൽ പവൻ വില ഒരു ലക്ഷം രൂപയ്ക്ക് താഴേക്ക് വരാനും സാധ്യതയുണ്ട്.
വിവിധ അസോസിയേഷനുകളുടെ ഇന്നത്തെ വിലനിലവാരം താഴെ പറയുന്നതാണ്:
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA):
* 18 കാരറ്റ് സ്വർണം: ഗ്രാമിന് 105 രൂപ കുറഞ്ഞ് 10,825 രൂപ.
* വെള്ളി: ഗ്രാമിന് മാറ്റമില്ലാതെ 235 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (KGSMA):
* 18 കാരറ്റ് സ്വർണം: ഗ്രാമിന് 105 രൂപ കുറഞ്ഞ് 10,770 രൂപ.
* 14 കാരറ്റ് സ്വർണം: ഗ്രാമിന് 85 രൂപ കുറഞ്ഞ് 8385 രൂപ.
* 9 കാരറ്റ് സ്വർണം: ഗ്രാമിന് 50 രൂപ കുറഞ്ഞ് 5410 രൂപ.
* വെള്ളി: ഗ്രാമിന് 5 രൂപ വർധിപ്പിച്ച് 240 രൂപ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

