

വീണ്ടും ജാതി അധിക്ഷേപ പരാതി ; ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു ; മുഖത്ത് തുപ്പി ; പരാതി നല്കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയില്ല ; പരാതിയുമായി കരാറുകാരൻ
സ്വന്തം ലേഖകൻ
പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ജാതി അധിക്ഷേപ പരാതി. ശബരിമലയില്‍ ഉണ്ണിയപ്പ നിര്‍മാണ ടെണ്ടറെടുത്ത കരാറുകാരന് നേരെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി.
മറ്റ് കരാറുകാര്‍ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും തന്റെ മുഖത്ത് കാറിത്തുപ്പിയെന്നും വെളിപ്പെടുത്തി. പരാതി നല്കി 24 ദിവസം കഴിഞ്ഞിട്ടും പ്രതികളെ പിടികൂടിയിട്ടില്ലെന്നും പരാതിക്കാരന് പ്രതികരിച്ചു.
ടെണ്ടര്‍ റദ്ദാക്കാനായി കേസില്‍ കുടുക്കാന്‍ ശ്രമമെന്നും കരാറുകരന് വ്യക്തമാക്കി. ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്നും മറ്റു കരാറുകാര്‍ ഭീഷണിപ്പെടുത്തിയതായും പരാതിക്കാരന് വെളിപ്പെടുത്തി.
കരാര്‍ ലഭിക്കുമെന്ന് ഉറപ്പായതോടെ ഇക്കാര്യം അന്വേഷിക്കാന്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് എത്തിയപ്പോഴാണ് ജാതി അധിക്ഷേപം നേരിട്ടതെന്ന് കരാറുകാരന് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]