എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ കടുത്ത വിമർശനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്ത്. പെരുന്നയിലെ നിലവിലെ സാഹചര്യങ്ങളിൽ മാറ്റം അനിവാര്യമാണെന്നും, അവിടെ സ്വയം ശുദ്ധീകരണം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന മന്നം സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും മന്നത്തിന്റെ പ്രതിമാ അനാച്ഛാദനത്തിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പെരുന്നയിലെ പ്രശ്നങ്ങൾക്ക് ബദൽ മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുരേഷ് ഗോപിയുടെ വാക്കുകൾ ഇങ്ങനെ: ‘പെരുന്നയിൽ നടപടിക്രമങ്ങൾ ശക്തമായി മുന്നോട്ടുപോകും. നമ്മുക്കതിൽ ദുഃഖമുണ്ടോ? അതിന് ബദൽ മാർഗങ്ങൾ കണ്ടെത്തണം.
പെരുന്നയിലേത് മന്നത്തിന്റെ…’ ഒന്നുകിൽ അവിടെയുള്ളവർ സ്വയം ശുദ്ധീകരിക്കും, അല്ലെങ്കിൽ അവിടുത്തെ സംവിധാനങ്ങൾ തന്നെ ആ പ്രക്രിയയ്ക്ക് വഴിയൊരുക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. പെരുന്നയിലെ ഭരണപരമായ കാര്യങ്ങളിൽ സമൂലമായ മാറ്റം വേണമെന്ന സൂചനയാണ് അദ്ദേഹം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

