കാഞ്ഞങ്ങാട് അരയി സ്വദേശി **മുഹമ്മദ് റിസ്വാൻ** ഉൾപ്പെടെയുള്ള സംഘം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടതിന്റെ നടുക്കത്തിലാണ് നാട്. ബെംഗളൂരുവിൽ നിന്ന് കണ്ണൂരിലെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ യാത്ര തിരിച്ചതായിരുന്നു റിസ്വാനും സുഹൃത്തുക്കളും.
അപകടത്തിന് തൊട്ടുമുമ്പ് പിതാവ് **ബി.ബഷീറിനെ** ഫോണിൽ വിളിച്ച് ഭക്ഷണം തയാറാക്കി വയ്ക്കാൻ ആവശ്യപ്പെട്ടത് മകന്റെ അവസാന വാക്കുകളായി മാറി. രാത്രി 11 മണിയോടെയായിരുന്നു പിതാവുമായുള്ള സംഭാഷണം.
കാറിലാണ് വരുന്നതെന്ന് അറിഞ്ഞപ്പോൾ വളരെ ശ്രദ്ധിച്ച് വാഹനം ഓടിക്കണമെന്ന് പിതാവ് മകന് കർശന നിർദേശം നൽകിയിരുന്നു. എന്നാൽ, വിധി മറ്റൊന്നായിരുന്നു.
കോൾ കട്ട് ചെയ്ത് ഇരുപത് മിനിറ്റിനുള്ളിൽ തന്നെ അപകടം സംഭവിക്കുകയായിരുന്നു. **ഷാൻ സിറാജിന്റെ** ബന്ധുവിന്റെ വിവാഹച്ചടങ്ങിൽ പങ്കെടുക്കാനാണ് ബെംഗളൂരുവിൽ നിന്ന് ഇവർ പുറപ്പെട്ടത്.
ഷാൻ സിറാജിനെ വീട്ടിലാക്കിയ ശേഷം കാഞ്ഞങ്ങാട്ടെ വീട്ടിലേക്ക് വരാനായിരുന്നു റിസ്വാന്റെ പദ്ധതി. ഞായറാഴ്ച കണ്ണൂരിലേക്ക് പോകാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നതെങ്കിലും, വിവാഹ ആഘോഷങ്ങൾക്കായി നേരത്തെ പുറപ്പെടുകയായിരുന്നു.
പുലർച്ചെ 3.30-ഓടെയാണ് അപകട വിവരം പോലീസിൽ നിന്ന് പിതാവിനെ തേടിയെത്തുന്നത്.
മകന് പരുക്കേറ്റെന്നും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് എത്തണമെന്നുമായിരുന്നു നിർദേശം. ഉടൻ തന്നെ നാട്ടുകാരനായ ജലീലിനൊപ്പം ബഷീർ കണ്ണൂരിലേക്ക് തിരിച്ചെങ്കിലും അവിടെയെത്തിയ ശേഷമാണ് മകന്റെ വിയോഗവാർത്ത സ്ഥിരീകരിച്ചത്.
രണ്ടാഴ്ച മുൻപാണ് പഠനാവശ്യത്തിനായി **ബെംഗളൂരു യെലഹങ്കയിലെ വിഎസ്എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എയറോസ്പേസ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയിലേക്ക്** റിസ്വാൻ മടങ്ങിയത്. രണ്ട് പരീക്ഷകൾ കൂടി ബാക്കിയുണ്ടായിരുന്നു.
മികച്ച കായികതാരവും ഫുട്ബോൾ പ്രേമിയും ആയിരുന്ന റിസ്വാൻ ട്രേഡിങ് മേഖലയിലും അതീവ താല്പര്യം പ്രകടിപ്പിച്ചിരുന്നു. അവസാന സെൽഫി
യാത്ര തിരിക്കുന്നതിന് തൊട്ടുമുമ്പ് കാറിൽ വെച്ച് അഞ്ചുപേരും ചേർന്ന് എടുത്ത സെൽഫി അഴീക്കോട്ടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ചു നൽകിയിരുന്നു.
വിവാഹ ആഘോഷത്തിന്റെ ആവേശത്തിലായിരുന്നു ഇവർ. ഉത്തർപ്രദേശ് രജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഈ വാഹനത്തിന്റെ ഉടമ **പരം ചേത്രി** ആണ്. വിവാഹത്തിന് ധരിക്കേണ്ട
വസ്ത്രങ്ങളും മറ്റും ബെംഗളൂരുവിൽ നിന്ന് ഇവർ വാങ്ങിയിരുന്നു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഉച്ചയ്ക്ക് 2.30-ഓടെ വീട്ടിലെത്തിച്ചു.
വൈകിട്ട് 3 മണിക്ക് അരയി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ കബറടക്കം നടന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

