ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം അവസാനിക്കുന്നതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. നിലവിലെ മുഖ്യ പരിശീലകന് ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ട് സ്റ്റാഫിലെ അംഗങ്ങളുടെ രണ്ടു വര്‍ഷത്തെ കരാര്‍ കാലാവധിയാണ് ഈ പരമ്പരയോടെ പൂര്‍ത്തിയാകുന്നത്.
ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന്റെ കരാര്‍ പുതുക്കാനുള്ള സാധ്യത കുറവാണെന്നാണ് ലഭ്യമായ വിവരങ്ങള്‍. രാഹുല്‍ ദ്രാവിഡിന്റെ കാലഘട്ടത്തില്‍ ടീമില്‍ ഇടംപിടിച്ച ടി ദിലീപ്, കളിക്കാര്‍ക്കിടയിലും ആരാധകര്‍ക്കിടയിലും ഏറെ സ്വീകാര്യത നേടിയിരുന്നു.
പ്രത്യേകിച്ചും മത്സരങ്ങള്‍ക്ക് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രസംഗങ്ങളും ‘ബെസ്റ്റ് ഫീല്‍ഡര്‍ മെഡല്‍’ എന്ന ആശയവും ശ്രദ്ധയാകര്‍ഷിച്ചിരുന്നു. 2024-ലെ ടി20 ലോകകപ്പിന് ശേഷം മുന്‍ പരിശീലക സംഘം പടിയിറങ്ങിയപ്പോഴും ടീമില്‍ തുടര്‍ന്ന ഏക അംഗം ദിലീപ് ആയിരുന്നു.
എങ്കിലും, ടീമിന്റെ ഫീല്‍ഡിംഗ് നിലവാരത്തിലുണ്ടായ ഇടിവ് ബിസിസിഐ ഗൗരവമായാണ് കാണുന്നത്. ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ പ്രകടനത്തിന് ശേഷം ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട
ഇദ്ദേഹത്തെ 2025 മെയ് മാസത്തിലാണ് തിരികെ വിളിച്ചത്. ഏഷ്യാ കപ്പിലും 2026 ടി20 ലോകകപ്പിലും ഫീല്ഡിംഗിലുണ്ടായ വീഴ്ചകള്‍ ടീമിന് വലിയ തിരിച്ചടിയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ഫീല്‍ഡിംഗ് വിഭാഗത്തില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ബിസിസിഐ ആലോചിക്കുന്നത്. അതേസമയം, പേസ് ബൗളിംഗ് കോച്ച് മോണി മോര്‍ക്കല്‍, അസിസ്റ്റന്റ് കോച്ച് രയാന്‍ ടെന്‍ ഡോഷേറ്റ് എന്നിവരുടെ കാര്യത്തില്‍ ബിസിസിഐ അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്.
ഇരുവരുടെയും കരാറുകളില്‍ കാലാവധി നീട്ടാനുള്ള വ്യവസ്ഥകളുണ്ട്. പ്രത്യേകിച്ച്, മോണി മോര്‍ക്കലിന്റെ കീഴില്‍ ജസ്പ്രീത് ബുംറ അടക്കമുള്ള ബൗളര്‍മാര്‍ കാഴ്ചവെച്ച മികച്ച പ്രകടനം അദ്ദേഹത്തെ ടീമില്‍ നിലനിര്‍ത്താന്‍ ബോര്‍ഡിനെ പ്രേരിപ്പിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

