കൈപ്പട്ടൂർ: സെന്റ് ജോർജസ് മൗണ്ട് ഹൈസ്കൂളിൽ സംഘടിപ്പിച്ച സാഹിത്യസമാജത്തിന്റെ ഉദ്ഘാടന കർമ്മം പ്രശസ്ത സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജി നിർവഹിച്ചു. ചടങ്ങിൽ പിടിഎ പ്രസിഡന്റ് വിനയൻ ചന്ദനപള്ളി അധ്യക്ഷത വഹിച്ചു.
വിദ്യാലയത്തിലെ വിവിധ ക്ലബ്ബുകളുടെ ഔദ്യോഗിക ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം എ.എൻ.സലിം നിർവഹിച്ചു. ചടങ്ങിൽ കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം റോസമ്മ ബാബുജി, ഹെഡ്മിസ്ട്രസ് കവിത വി കുറുപ്പ്, സീനിയർ അസിസ്റ്റന്റ് പ്രീത് ജി ജോർജ്, സ്റ്റാഫ് സെക്രട്ടറി ജി.
മനോജ്, പിടിഎ സെക്രട്ടറി ഫ്രെഡി ഉമ്മൻ, മാതൃസമിതി പ്രസിഡന്റ് അനില പ്രശാന്ത്, കൺവീനർമാരായ ശരണ്യ ബി രാജ്, എം.പി. ഷാജി, കെ.
പ്രീയ തുടങ്ങിയവർ സംസാരിച്ചു. വിദ്യാഭ്യാസ രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിച്ച വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും മെമന്റോകളും നൽകി ആദരിച്ചു.
ചടങ്ങിൽ വെച്ച് ദേശീയ ചെസ് താരം എസ്.ശ്രീനന്ദ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ആർ.കീർത്തന എന്നിവരെ പ്രത്യേകം അനുമോദിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

