സംസ്ഥാനത്തെ കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കായി ആവിഷ്കരിച്ച സൗജന്യയാത്രാ പദ്ധതിയായ പ്രിയദർശിനി നടപ്പിലാക്കിയിട്ട് ജൂലൈ 15-ന് ഒരു മാസം തികയുകയാണ്. പദ്ധതി വനിതാ യാത്രക്കാരുടെ ദൈനംദിന ജീവിതത്തിലും പൊതുഗതാഗത സംവിധാനത്തിലും ചെലുത്തിയ സ്വാധീനം വിശകലനം ചെയ്യുന്നതിനായി പ്രത്യേക പരമ്പര ആരംഭിക്കുകയാണ്.
പദ്ധതി പ്രഖ്യാപിച്ചതുമുതൽ വൻ സ്വീകാര്യതയാണ് വനിതാ യാത്രക്കാരിൽ നിന്നും ലഭിച്ചത്. പ്രിയദർശിനി പദ്ധതിയുടെ തുടക്കത്തിലെ ആദ്യ ആഴ്ചകളിൽ തന്നെ ഓർഡിനറി ബസുകളിൽ സ്ത്രീകളുടെ സാന്നിധ്യം ഇരട്ടിയായി വർധിച്ചു.
വ്യക്തിഗത തലത്തിൽ പലർക്കും മാസം ഏകദേശം 3000 രൂപ വരെ യാത്രാക്കൂലി ഇനത്തിൽ ലാഭിക്കാൻ സാധിക്കുന്നുണ്ട് എന്നത് വലിയ ആശ്വാസമാണ്. അതേസമയം, പദ്ധതിയുടെ സാമ്പത്തിക ബാധ്യത സംബന്ധിച്ചും ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
കണക്കാക്കിയതിനേക്കാൾ 30 കോടി രൂപയിലധികം അധിക തുക പ്രതിമാസം സർക്കാർ കെഎസ്ആർടിസിക്ക് നൽകേണ്ടി വരുമെന്നാണ് വിലയിരുത്തൽ. തിരക്ക് വർധിച്ചതോടെ യാത്രാ ദുരിതവും രൂക്ഷമായിട്ടുണ്ട്.
ബസുകൾ പൂർണമായും നിറഞ്ഞു കവിയുന്നതിനാൽ പലപ്പോഴും ഡോറിൽ ചാരിനിന്ന് യാത്ര ചെയ്യേണ്ട അവസ്ഥ വരെ വനിതകൾക്കുണ്ട്.
സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്ന യാത്രക്കാർക്ക് പലപ്പോഴും ബസിൽ കയറാൻ കഴിയാത്ത സ്ഥിതിയാണ്. തിരക്ക് കാരണം ആവശ്യത്തിന് ബസുകൾ നിർത്താൻ പോലും കഴിയാത്ത സാഹചര്യമാണുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

