സിനിമ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേതൃസ്ഥാനത്തേക്ക് പുരുഷൻ തന്നെ വരണമെന്നും പുരുഷന് തുല്യമായി പ്രവർത്തിക്കാൻ സ്ത്രീകൾക്ക് കഴിയില്ലെന്നും നടി കുളപ്പുള്ളി ലീല നടത്തിയ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി രംഗത്ത്. ഇത്തരം പ്രസ്താവനകൾ അറിവില്ലായ്മയിൽ നിന്ന് ഉണ്ടാവുന്നതാണെന്ന് ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ ഭരണരംഗത്തും വിവിധ ഉന്നത മേഖലകളിലും സ്ത്രീകൾ വഹിക്കുന്ന പങ്ക് ഓർമ്മിപ്പിച്ചുകൊണ്ടാണ് ഭാഗ്യലക്ഷ്മി മറുപടി നൽകിയത്. രാജ്യത്ത് മുൻപ് വനിതാ പ്രധാനമന്ത്രിയും നിലവിൽ വനിതാ രാഷ്ട്രപതിയും ഉണ്ടെന്ന കാര്യം അവർ വ്യക്തമാക്കി.
കൂടാതെ, വിവിധ വകുപ്പുകളിൽ മന്ത്രിമാരായും, പൈലറ്റുമാരായും, ഉന്നത പദവികൾ അലങ്കരിക്കുന്നവരായും സ്ത്രീകൾ സജീവമാണെന്നിരിക്കെ, ഒരു സംഘടനയുടെ നേതൃത്വത്തിലേക്ക് സ്ത്രീകൾക്ക് എത്താൻ കഴിയില്ലെന്ന വാദം യുക്തിക്ക് നിരക്കുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. ‘എന്റെ ലീലച്ചേച്ചി ഈ രാജ്യത്തല്ലേ ജീവിക്കുന്നത്.
അറിവില്ലായ്മ ഒരു തെറ്റല്ല. ഇന്ത്യയിൽ ഒരു വനിത പ്രധാന മന്ത്രി ഉണ്ടായിരുന്നു, ഇപ്പോഴും ഒരു വനിതാ രാഷ്ട്രപതി ഉണ്ടെന്നും, വനിതാ മന്ത്രിമാർ, വിമാനം പറത്തുന്ന വനിതകൾ ഉണ്ടെന്നും പ്രധാനപ്പെട്ട
പല പദവികളിലും സ്ത്രീകൾ ഉണ്ടെന്നും പിന്നെയാണോ ഒരു ആ എഎംഎംഎ എന്ന് ഇവർക്ക് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കോ’ എന്നാണ് ഭാഗ്യലക്ഷ്മി പ്രതികരിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

