ബിജെപിക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി രംഗത്തെത്തി. തൃണമൂൽ കോൺഗ്രസ് നേതാക്കളെയും പ്രവർത്തകരെയും ലക്ഷ്യമിട്ട് ബിജെപി ആസൂത്രിതമായ ആക്രമണങ്ങൾ അഴിച്ചുവിടുകയാണെന്ന് അവർ ആരോപിച്ചു.
തന്നെയും തൃണമൂൽ കോൺഗ്രസിനെയും നിശബ്ദരാക്കാനാണ് ബിജെപി ശ്രമിക്കുന്നതെങ്കിൽ അതിന് തന്നെ കൊല്ലേണ്ടി വരുമെന്ന് മമത ബാനർജി മുന്നറിയിപ്പ് നൽകി. ഒരു വിഡിയോ സന്ദേശത്തിലൂടെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ സഹപ്രവർത്തകർ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് മമത വിശദമായി സംസാരിച്ചു. ‘‘എന്നെ നിശബ്ദമാക്കാൻ നിങ്ങൾക്ക് എന്നെ കൊല്ലേണ്ടി വരും.
അതെ, അതിനായും നിങ്ങൾ ശ്രമിച്ചു. നിങ്ങൾ ആരെയാണ് ആക്രമിക്കാത്തത്? മഹുവയേയും അഭിഷേകിനെയും കല്യാണിനേയും ആക്രമിച്ചു.
എന്റെ വീടും ആക്രമിച്ചു’’– എന്ന് അവർ വ്യക്തമാക്കി. കസ്റ്റഡി മർദ്ദനങ്ങളെക്കുറിച്ചുള്ള ആരോപണം
കസ്റ്റഡിയിലെടുത്ത തൃണമൂൽ പ്രവർത്തകരോട് പൊലീസ് അതിക്രൂരമായാണ് പെരുമാറിയതെന്ന് മമത ആരോപിക്കുന്നു.
‘‘പലരെയും നിലത്താണ് കിടത്തിയിരുന്നത്. ചിലരെ കയറിട്ട് വലിച്ചു.
ചിലരുടെ തല മുണ്ഡനം ചെയ്തു. ചിലരുടെ നേരെ ദുർഗന്ധമുള്ള വസ്തുക്കൾ എറിഞ്ഞു.
അതെല്ലാം പറയാൻ പോലും ലജ്ജാകരമാണ്. ബംഗാളിന്റെ സംസ്കാരം ഇതല്ല.
ഞങ്ങൾ 15 വർഷം അധികാരത്തിലുണ്ടായിരുന്നു. പക്ഷേ പൊലീസിനെ ഉപയോഗിച്ച് ഇത്തരം പ്രവർത്തികൾ നടത്താൻ ഒരിക്കലും പറഞ്ഞിട്ടില്ല”– മമത ബാനർജി പറഞ്ഞു.
കൂടാതെ, ബംഗാളിലെ സർക്കാർ സ്കൂളുകളിൽ നടപ്പിലാക്കുന്ന മിഡ് ഡേ മീൽ പദ്ധതിയിൽ മുട്ടയ്ക്ക് പകരം പച്ചക്കറി ഉൾപ്പെടുത്താനുള്ള ബിജെപി സർക്കാരിന്റെ തീരുമാനത്തെയും മമത ബാനർജി വിമർശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

