സംസ്ഥാനത്തെ വിപണിയിൽ സ്വർണവിലയിൽ വീണ്ടും വർധന രേഖപ്പെടുത്തി. ഇന്ന് രാവിലെ സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 13,275 രൂപയിലും, പവന് 280 രൂപ ഉയർന്ന് 1,06,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ആഗോള സാഹചര്യങ്ങൾ
പശ്ചിമേഷ്യയിൽ ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷാവസ്ഥ രൂക്ഷമായി തുടരുന്നത് വിപണിയിൽ പ്രതിഫലിക്കുന്നുണ്ട്. ഇറാനെതിരായ യുദ്ധം അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു, ഇസ്രായേലും ഉടൻ തിരിച്ചടി നൽകുമെന്ന സൂചന നൽകിയത് ആശങ്ക വർധിപ്പിക്കുന്നു.
യുദ്ധസാഹചര്യത്തിൽ ക്രൂഡോയിൽ വില ഉയരുന്നത് സ്വർണവിലയിൽ ഇടിവുണ്ടാക്കാൻ കാരണമായേക്കാം. എന്നിരുന്നാലും, യുഎസ് ഫെഡറൽ റിസർവ് പലിശനിരക്കിൽ നിലപാട് വ്യക്തമാക്കാത്തതിനെത്തുടർന്ന് ഡോളർ ദുർബലമായത് സ്വർണവില ഉയരാൻ സഹായകമായി.
നിലവിൽ അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 12.77 ഡോളർ താഴ്ന്ന് 4119.13 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വിപണിയിലെ ഈ ഇടിവ് തുടർന്നാൽ ഉച്ചയോടെ സംസ്ഥാനത്തെ വിലയിലും മാറ്റങ്ങൾ ഉണ്ടായേക്കാം.
മറ്റ് വിലനിലവാരങ്ങൾ
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) നിശ്ചയിച്ച നിരക്കുകൾ പ്രകാരം 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,965 രൂപയായി. അതേസമയം, വെള്ളി ഗ്രാമിന് 5 രൂപ വർധിച്ച് 240 രൂപയിലെത്തി.
കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) 18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 25 രൂപ വർധിപ്പിച്ച് 10,910 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇവർ വെള്ളിക്ക് 240 രൂപയാണ് നിരക്ക് ഈടാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

