മലബാർ ഗ്രൂപ്പിന്റെ കീഴിലുള്ള 51 കമ്പനികളെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ലയിപ്പിക്കുന്നതിന് കോംപറ്റീഷൻ കമ്മിഷൻ ഓഫ് ഇന്ത്യ (സിസിഐ) ഔദ്യോഗികമായി അനുമതി നൽകി. ലയന പ്രക്രിയയ്ക്ക് വിധേയമാകുന്ന 51 കമ്പനികളും പ്രധാനമായും സ്വർണാഭരണ മേഖലയിൽ പ്രവർത്തിക്കുന്നവയാണ്.
ആഗോളതലത്തിലെ ഏറ്റവും വലിയ അഞ്ച് ജ്വല്ലറി ശൃംഖലകളിൽ ഒന്നാണ് മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്. സ്വർണം, സ്വർണാഭരണങ്ങൾ, വജ്രം, പ്ലാറ്റിനം, വെള്ളി, മറ്റ് അമൂല്യ രത്നങ്ങൾ എന്നിവയുടെ വ്യാപാരത്തിലും നിർമാണത്തിലും കമ്പനിക്ക് ശക്തമായ സാന്നിധ്യമുണ്ട്.
ബുള്ള്യൻ വ്യാപാരം, ഇറക്കുമതി, കയറ്റുമതി, വിതരണ ശൃംഖല (സപ്ലൈ ചെയിൻ), റീട്ടെയ്ൽ വിൽപന, ഫ്രാഞ്ചൈസിങ് തുടങ്ങിയ വിവിധ മേഖലകളിലും കമ്പനി തങ്ങളുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചിട്ടുണ്ട്. ഈ ലയനം വഴി കമ്പനിയുടെ പ്രവർത്തനപരമായ കാര്യക്ഷമത കൂടുതൽ വർദ്ധിപ്പിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

