കോട്ടയം: റോട്ടറി ഡിസ്ട്രിക്റ്റിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘ഹൃദയസ്പർശം’ എന്ന പുതിയ ആരോഗ്യ പദ്ധതിക്ക് ഔദ്യോഗിക തുടക്കമായി. റോട്ടറി ഡിസ്ട്രിക്ട് ഗവർണർ കൃഷ്ണൻ ജി നായർ പദ്ധതിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചടങ്ങിൽ ജില്ലാ കലക്ടർ ചേതൻ കുമാർ മീണ മുഖ്യാതിഥിയായി പങ്കെടുത്തു. റോട്ടറി ക്ലബ്ബിന്റെ വിവിധ ഭാരവാഹികളും പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
രാജൻ പാറ്റൂർ, ജീവൻ ജോസഫ്, കോട്ടയം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് പി. പി മാത്യു, മണികണ്ഠൻ നായർ, ജോസ് അഗസ്റ്റിൻ, മുൻ റോട്ടറി ഗവർണർ രാജേന്ദ്ര റായ്, അനു കുര്യൻ, അരുൺ സെബാസ്റ്റ്യൻ, ഡോ.
സുവാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ആരോഗ്യ മേഖലയിലെ റോട്ടറി ക്ലബ്ബിന്റെ ഈ പുതിയ ചുവടുവെപ്പ് ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

