തിരുവനന്തപുരം: കേരളാ പൊലീസിൻ്റെ ഭരണപരമായ ഫയൽ നീക്കങ്ങൾക്കായി ഉപയോഗിക്കുന്ന ‘അയാപ്സ്’ സോഫ്റ്റ്വെയറിന് നേരെ മാൽവെയർ ആക്രമണ ശ്രമം നടന്നതായി റിപ്പോർട്ട്. സൈബർ സുരക്ഷാ ഭീഷണിയെത്തുടർന്ന് വെബ്സൈറ്റിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കേണ്ടി വന്നെങ്കിലും, അധികൃതർ അടിയന്തരമായി ഇടപെട്ട് സാങ്കേതിക തകരാറുകൾ പരിഹരിക്കുകയും സേവനം പുനഃസ്ഥാപിക്കുകയും ചെയ്തു.
സംഭവം നടന്ന ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ സുരക്ഷാ വീഴ്ചകളൊന്നും സംഭവിച്ചിട്ടില്ലെന്ന് സ്ഥിരീകരിച്ചു. അയാപ്സിൽ സൂക്ഷിച്ചിട്ടുള്ള ഫയലുകളിലെ വിവരങ്ങൾ പൂർണ്ണമായും സുരക്ഷിതമാണെന്ന് പൊലീസ് നേതൃത്വം വ്യക്തമാക്കി.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും, എന്നാൽ അതിനുള്ള ശ്രമം നടന്നുവെന്നും സൈബർ ഡിവിഷൻ അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട
സാഹചര്യമില്ലെന്നും സൈബർ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കിയതായും അധികൃതർ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

