കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിലും സേനാ വിഭാഗത്തിനുള്ളിലെ ആന്തരിക ആപ്പിലും സാങ്കേതിക തകരാർ കണ്ടെത്തി. പൊലീസിന്റെ പ്രവർത്തനങ്ങളെ ബാധിക്കുന്ന തരത്തിൽ ഓൺലൈൻ ഫയൽ കൈമാറ്റം നിലച്ചതാണ് പ്രതിസന്ധിക്ക് കാരണം.
വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതായാണ് പ്രാഥമിക നിഗമനം. പൊലീസ് സേനയ്ക്കുള്ളിലെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന അയാപ്സ് (iApps) എന്ന സോഫ്റ്റ്വെയറാണ് നിലവിൽ പ്രവർത്തനരഹിതമായിരിക്കുന്നത്.
സുപ്രധാനമായ ഈ തകരാർ പരിഹരിക്കുന്നതിനായി കെൽട്രോൺ (KELTRON) ഉൾപ്പെടെയുള്ള സാങ്കേതികവിദഗ്ധരുടെ സഹായം പൊലീസ് തേടിയിട്ടുണ്ട്. തകരാറിലായ വെബ്സൈറ്റും ആപ്പും വീണ്ടെടുക്കുന്നതിനുള്ള സാങ്കേതിക നടപടികൾ കെൽട്രോൺ ആരംഭിച്ചു കഴിഞ്ഞു.
പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റ് ആയ Official Website of Kerala Police-ഉം, പൊതുജനങ്ങൾക്കായി സേവനങ്ങൾ ലഭ്യമാക്കുന്ന THUNA എന്ന പ്രത്യേക പോർട്ടലും നിലവിൽ ലഭ്യമാണ്. പരാതികൾ സമർപ്പിക്കുന്നതിനും വിവിധ പൊലീസ് സേവനങ്ങൾ തേടുന്നതിനും പൊതുജനങ്ങൾ ഈ പോർട്ടലുകളെയാണ് ആശ്രയിക്കുന്നത്.
സാങ്കേതിക തകരാർ പരിഹരിച്ച് പ്രവർത്തനം പൂർണ്ണമായി പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നു വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

