ഉസ്ബക്കിസ്ഥാനിൽ മെഡിക്കൽ വിദ്യാർഥിനിയായ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ആലപ്പുഴ സ്വദേശിനിയായ സാവരിയ ബസന്ത് ആണ് ഉസ്ബക്കിസ്ഥാനിൽ മരിച്ചത്. മൃതദേഹം ഇന്ന് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് റീ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കും.
സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹപാഠിയും പെരിന്തൽമണ്ണ സ്വദേശിയുമായ സാദറുൽ അനം നിലവിൽ ഉസ്ബക്കിസ്ഥാൻ പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹരിപ്പാട് സ്വദേശിയായ സാവരിയ ബസന്തിൻ്റെ മൃതദേഹത്തിൽ കാണപ്പെട്ട
മുറിവുകൾ സംബന്ധിച്ച് കുടുംബം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്. പ്രതിയായ സാദറുൽ അനം നേരത്തെയും പെൺകുട്ടിയെ ഉപദ്രവിച്ചിരുന്നതായി സംശയിക്കുന്നതായി ബന്ധുക്കൾ വ്യക്തമാക്കി.
ഈ വിഷയത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പെൺകുട്ടിയുടെ പിതാവ് ബസന്ത് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരള പൊലീസ് വിഷയത്തിൽ ഇടപെട്ടത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

