പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമാകുന്നു. ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യമാക്കി അമേരിക്ക ശക്തമായ വ്യോമാക്രമണം നടത്തി.
ഹോർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യത്തിന് ഇറാൻ ഉയർത്തുന്ന ഭീഷണികൾ പ്രതിരോധിക്കുന്നതിന്റെ ഭാഗമായാണ് സൈനിക നടപടിയെന്ന് യുഎസ് സെൻട്രൽ കമാൻഡ് ഔദ്യോഗികമായി അറിയിച്ചു. കഴിഞ്ഞ രാത്രിയിലും ഇന്ന് പുലർച്ചെയുമായി നടന്ന ആക്രമണ പരമ്പരയിൽ ഇറാന്റെ പ്രധാന തുറമുഖ നഗരങ്ങളും തീരദേശ സൈനിക കേന്ദ്രങ്ങളുമാണ് ലക്ഷ്യമിട്ടത്.
ആക്രമണത്തിൽ ബന്ദർ അബ്ബാസ്, ചബഹാർ, കൊനാറക്, സിറിക് എന്നീ പ്രദേശങ്ങളിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സൈനിക നീക്കം മേഖലയിൽ വലിയ പ്രതിസന്ധിക്ക് വഴിവെച്ചിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

