ഡൽഹിയിൽ കാണാതായ മലയാളി യുവതിയെ സുരക്ഷിതയായി കണ്ടെത്തി. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ രണ്ടാം വർഷ എം.എ ഇന്റർനാഷണൽ റിലേഷൻസ് വിദ്യാർഥിനിയായ അഫിയ അയ്യൂബ് ആണ് സുഹൃത്തിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയത്.
ഒക്ടോബർ 26 (ശനി) രാത്രി പതിനൊന്നരയോടെ ഓഖ്ലയിലെ താമസസ്ഥലത്ത് നിന്നും മരുന്ന് വാങ്ങാനായി പുറത്തുപോയതായിരുന്നു ഇവർ. എന്നാൽ ഏറെ വൈകിയിട്ടും തിരികെ എത്താതിരുന്നതിനെത്തുടർന്ന് കൂടെ താമസിക്കുന്നവർ പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവത്തെത്തുടർന്ന് ഇന്ന് പോലീസ് സംഘം വിദ്യാർഥിനിയുടെ താമസസ്ഥലത്തെത്തി പരിശോധനകൾ നടത്തിയിരുന്നു. നിലവിൽ പോലീസ് യുവതിയെ ചോദ്യം ചെയ്തുവരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

