സിനിമാ മേഖലയിലുള്ളവർക്ക് അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയാണെന്ന് സംവിധായകന് അടൂർ ഗോപാലകൃഷ്ണൻ. എന്തെങ്കിലും പറഞ്ഞു പോയാൽ ഇഡി വരുമോയെന്ന പേടിയാണ് സിനിമാക്കാർക്ക്. പക്ഷേ താൻ അങ്ങനെയല്ല. പറയാനുള്ളത് തുറന്നു പറയുമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ച് ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ളയ്ക്ക് തിരുവനന്തപുരം പ്രസ്സ് ക്ളബ് സംഘടിച്ചിച്ച സ്നേഹാദരം ചടങ്ങിൽ സംസാരിക്കുകയായിരുന്നു അടൂർ.
2016 ല്‍ പുറത്തിറങ്ങിയ പിന്നെയും ആണ് അടൂരിന്റെ സംവിധാനത്തില്‍ അവസാനം പുറത്തിറങ്ങിയ ചിത്രം. കെ ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനത്ത് നിന്നും ഈ വര്‍ഷം ജനുവരിയില്‍ അടൂർ രാജിവച്ചിരുന്നു. ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ച് പുറത്ത് പോയതിന് പിന്നാലെയാണ് അടൂരും രാജി വച്ചത്. ശങ്കർ മോഹന്‍ പൂർണ പിന്തുണ പ്രഖ്യാപിച്ച അടൂർ, വിദ്യാർത്ഥി സമരങ്ങളുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളിൽ അതൃപ്തി അറിയിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]