സുകുമാരക്കുറുപ്പ് തിരോധാനക്കേസിൽ നിർണായകമായ പുതിയ വെളിപ്പെടുത്തലുമായി നഴ്സ് രത്നമ്മ രംഗത്ത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥർ വീണ്ടും മൊഴിയെടുക്കുന്ന സാഹചര്യത്തിലാണ് സംഭവത്തിലെ പുതിയ വിവരങ്ങൾ പുറത്തുവരുന്നത്.
1988-ൽ ബൊക്കാറോയിലെ ഒരു ആശുപത്രിയിൽ വെച്ച് താൻ സുകുമാരക്കുറുപ്പിനെ കണ്ടുമുട്ടിയിരുന്നതായി രത്നമ്മ വെളിപ്പെടുത്തുന്നു. നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്നാണ് ചികിത്സയ്ക്കായി ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്.
ജോഷി എന്ന പേരിലാണ് അന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നും, താടിയുള്ള രൂപത്തിലായിരുന്നു ഇദ്ദേഹം ഉണ്ടായിരുന്നതെന്നും രത്നമ്മ വ്യക്തമാക്കി. താൻ സുകുമാരക്കുറുപ്പിന്റെ ജന്മദേശമായ ചെറിയനാട് സ്വദേശിനിയാണെന്ന് അറിഞ്ഞതോടെ, ചികിത്സ പൂർത്തിയാക്കുന്നതിന് മുൻപേ ഇദ്ദേഹം ആശുപത്രിയിൽ നിന്ന് മുങ്ങുകയായിരുന്നു.
സംഭവത്തിന് ശേഷം പലതവണയായി ക്രൈംബ്രാഞ്ച് സംഘം തന്നിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. ഏറ്റവും ഒടുവിലായി മൂന്നാഴ്ച മുൻപാണ് അന്വേഷണ സംഘം വീണ്ടും മൊഴിയെടുത്തത്.
താൻ കണ്ടത് സുകുമാരക്കുറുപ്പിനെ തന്നെയാണെന്ന കാര്യത്തിൽ തനിക്ക് പൂർണ ഉറപ്പുണ്ടെന്നും രത്നമ്മ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

