തിരുവനന്തപുരം കോര്പ്പറേഷൻ ബിജെപി കൗൺസിലർ ആർ സുഗതനെതിരെ ചുമത്തിയ ആറു മാസത്തെ കാപ്പാ (KAPA) തടവ് ഉത്തരവ് കാപ്പാ ഉപദേശക സമിതി ശരിവെച്ചു. ഇതോടെ ഇദ്ദേഹത്തിന്റെ കൗൺസിലർ സ്ഥാനം നഷ്ടപ്പെടാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.
ഉപദേശക സമിതിയുടെ ഈ തീരുമാനത്തിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ആർ സുഗതന് അവസരമുണ്ട്. എന്നാൽ, ഹൈക്കോടതിയും ഈ നടപടി ശരിവെക്കുകയാണെങ്കിൽ അദ്ദേഹത്തിന് ജയിൽ ശിക്ഷയിൽ തുടരേണ്ടി വരും.
വട്ടിയൂർക്കാവ് പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട വ്യക്തിയാണ് ആർ സുഗതൻ.
ഇദ്ദേഹത്തിന്റെ പേരിൽ വിവിധ കാലയളവിലായി നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. കേസുകളുടെ വിവരങ്ങൾ താഴെ പറയുന്നവയാണ്:
– 2019 ഓഗസ്റ്റ് 25: ഒരാളെ കല്ലുകൊണ്ട് തലയ്ക്കടിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം.
– 2023 ജൂലൈ 17: ഭർത്താവിനോടുള്ള പക തീർക്കാൻ ഭാര്യയെ വീട്ടിൽക്കയറി ആക്രമിച്ച സംഭവം.
– 2023 ജൂലൈ 20: മറ്റൊരാളുടെ വീട്ടിൽ അതിക്രമിച്ചുകയറി വീടും വാഹനങ്ങളും തകർത്തു.
– 2025 മാർച്ച് 14: ബിസിനസ് തർക്കത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചതിന് മനപ്പൂർവ്വമല്ലാത്ത നരഹത്യാ ശ്രമം.
– 2025 ജൂലൈ 25: സെക്യൂരിറ്റി ജീവനക്കാരന് പണം നൽകാത്തതുമായി ബന്ധപ്പെട്ട് ജുഡീഷ്യൽ ഓഫീസറെ ഭീഷണിപ്പെടുത്തിയ കേസ്.
– 2026 ഫെബ്രുവരി 2: അന്നത്തെ എംഎൽഎ ആയിരുന്ന വി കെ പ്രശാന്തിന്റെ പരാതിയിൽ ശിശുമന്ദിരം ജീവനക്കാരെ ഭീഷണിപ്പെടുത്തി ഉദ്ഘാടന ചടങ്ങ് തടസ്സപ്പെടുത്തിയ കേസ്.
ഇത്രയേറെ ക്രിമിനൽ പശ്ചാത്തലമുള്ള ആർ സുഗതനെ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ വാഴോട്ടുകോണം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

