വയനാട് കള്ളാടിയിൽ തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് കാണാതായ അഞ്ചുപേർക്കായി തെരച്ചിൽ നടപടികൾ ഇന്നും തുടരും. കരാർ കമ്പനിയിലെ ജീവനക്കാരാണ് ഇവർ.
തെരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെടാവർ നായ്ക്കളെയും സംഭവസ്ഥലത്ത് എത്തിക്കുന്നുണ്ട്. അപകടത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ രാത്രിയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.
ഇവ എയർ ലിഫ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തി ബന്ധുക്കൾക്ക് വിട്ടുനൽകുന്നതിനായി നാട്ടിലെത്തിക്കും. മരിച്ചവരിൽ മൂന്ന് അതിഥി തൊഴിലാളികളെ ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.
വിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഏഴുപേരിൽ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പ്രതികൂല കാലാവസ്ഥയും കനത്ത മഴയും രക്ഷാപ്രവർത്തനങ്ങൾക്ക് വലിയ തടസ്സങ്ങൾ സൃഷ്ടിക്കുന്നുണ്ട്.
കൂടാതെ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇന്ന് ഉച്ചയോടെ അപകടസ്ഥലം സന്ദർശിക്കും. ഇന്നലെ രാവിലെ പതിനൊന്നരയോടെ മീനാക്ഷി പാലത്തിന് സമീപമുള്ള തുരങ്കപാത നിർമ്മാണ കേന്ദ്രത്തിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്.
തുരങ്കപാത പദ്ധതിയുമായി ബന്ധപ്പെട്ട ജോലിക്കാർ, സുരക്ഷാ ജീവനക്കാർ, മേൽനോട്ട
ചുമതലയിലുള്ളവർ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി സമീപവാസികളെ ചുളിക്ക സർക്കാർ എൽപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
മേപ്പാടിയിൽ നിന്ന് ചൂരൽമലയിലേക്കുള്ള ഏക പാതയിൽ മണ്ണിടിഞ്ഞതോടെ ചൂരൽമല, അട്ടമല പ്രദേശങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
വിനോദസഞ്ചാരികളോ മറ്റാരെങ്കിലുമോ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നതിനാൽ തെരച്ചിൽ തുടരുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

